ഈ ഓറഞ്ച് ക്യാപ്പിന് ഞാനിപ്പോൾ അർഹനല്ല: കോഹ്‌ലി

Webdunia
ബുധന്‍, 18 ഏപ്രില്‍ 2018 (14:30 IST)
കഴിഞ്ഞ ദിവസം നടന്ന മുബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബംഗളുരു മത്സരത്തിൽ കടുത്ത തോൽ‌വി ബംഗളൂരു ഏറ്റുവാങ്ങിയെങ്കിലും ബറ്റിങ്ങുകൊണ്ട് കളിയിൽ മികവു പുലർത്തിയത് ബംഗളൂരു ക്യാപ്റ്റൻ വിരാട് കോഹ്‌ലി ആയിരുന്നു. കഴിഞ്ഞ മൂന്നു മത്സരങ്ങളിലെ കനത്ത പരാജയത്തിന് മുംബൈ ഇന്ത്യൻസ് സ്വന്തം തട്ടകത്തിൽ മറുപടി നൽകിയപ്പോൾ റോയൽ ചലഞ്ചേഴ്സിന് പിടിച്ചു നിൽക്കാനായില്ല.
 
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് രോഹിത് ശർമയിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കോഹ്‌ലിക്കും കൂട്ടർക്കും മികച്ച തുടക്കം കണ്ടെത്താനായെങ്കിലും അതു തുടർന്നു കൊണ്ടുപോകാ‍ൻ ടീമിനായില്ല. വിക്കറ്റുകൾ ഓരോന്നായി നഷ്ടമായത് ടീമിനെ കടുത്ത പ്രതിസന്ധിയിലാകി. 
 
പക്ഷേ കോഹ്‌ലി പൊരുതി നിന്നു 62 പന്തിൽ നിന്നും നാല് സിക്‌സറുകളും ഏഴ് ബൗണ്ടറികളും പായിച്ച് 92 റൺസുമായി കോഹ്‌ലി പുറത്താകാതെ നിന്നു. എന്നിട്ടും ടീമിനു വിജയം കാണാനായില്ല.
 
കളിയിലെ ഈ മികച്ച പ്രകടനം അദ്ദേഹത്തെ ഓറഞ്ച് ക്യാപ്പിന് അർഹനാക്കി എന്നാൽ ഈ തൊപ്പി ഞാനിപ്പോൾ അർഹിക്കുന്നില്ല എന്നതായിരുന്നു കോഹ്‌ലിയുടെ മറുപടി. ഇതണിയുന്നതിൽ താനിപ്പോൾ. സന്തോഷിക്കുന്നില്ല എന്നും കോഹ്‌ലി പറഞ്ഞു. മത്സരത്തിൽ പരാജയപ്പെട്ടതിന്റെ നിരാശ മുഴുവൻ വെളിവാകുന്നതായിരുന്നു താരത്തിന്റെ വക്കുകൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിനെ ഫീൽഡിങ് പഠിപ്പിക്കാൻ സാറ ടെയ്‌ലർ എത്തുന്നു, ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ പുതിയ ദൗത്യം

CSK vs LSG : ജയിച്ചാൽ നാലാമത്, പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാം, ലഖ്നൗവിനെതിരെ ചെന്നൈയ്ക്ക് ഇന്ന് നിർണായക പോരാട്ടം

Sanju Samson : സഞ്ജു അവിഭാജ്യ ഘടകം, ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെന്ന് രവി ശാസ്ത്രി

Sanju Samson : സഞ്ജുവിനെ പരിഗണിക്കില്ല, അഫ്ഗാനെതിരായ ഏകദിന പരമ്പരയിൽ ഇഷാന് അവസരമൊരുങ്ങിയേക്കും

Hardik Pandya: 'ഹാർദിക് പോയപ്പോൾ ടീം ജയിക്കുന്നു'; ട്രോളുകളിൽ നിറഞ്ഞ് മുംബൈ നായകൻ

അടുത്ത ലേഖനം
Show comments