Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഹ്‌ലിയും ഉമേഷും ചൂടായി; അമ്പയര്‍ വാതില്‍ ചവിട്ടിപ്പൊളിച്ചു - 5000 രൂപയില്‍ പ്രശ്‌നം തീരില്ലെന്ന് അധികൃതര്‍!

കോഹ്‌ലിയും ഉമേഷും ചൂടായി; അമ്പയര്‍ വാതില്‍ ചവിട്ടിപ്പൊളിച്ചു - 5000 രൂപയില്‍ പ്രശ്‌നം തീരില്ലെന്ന് അധികൃതര്‍!
ബാംഗ്ലൂര്‍ , ചൊവ്വ, 7 മെയ് 2019 (15:04 IST)
ഐപിഎല്‍ പന്ത്രണ്ടാം സീസണിന്റെ ശോഭ കെടുത്തുന്ന പ്രധാന സംഭവങ്ങളിലൊന്നാണ് മോശം അമ്പയറിംഗ്. അതിശയിപ്പിക്കുന്ന തീരുമാനങ്ങളായിരുന്നു തേര്‍ഡ് അമ്പയറിന്റെ ഭാഗത്ത് നിന്നു പോലും ഉണ്ടായത്.

കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തില്‍ ഇംഗ്ലീഷ് അമ്പയര്‍ നീല്‍ ലോംഗ് ഉമേഷ് യാദവിന്റെ പന്ത് ഓവര്‍ സ്റ്റെപ്പ് നോ നോബോള്‍ വിളിച്ചത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

അമ്പയറുടെ തീരുമാനം തെറ്റാണെന്ന് സ്‌റ്റേഡിയത്തിലെ കൂറ്റന്‍ സ്‌ക്രീന്‍ നിന്ന് വ്യക്തമായതോടെ ഉമേഷും ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും ലോംഗിന് സമീപത്ത് എത്തി തീരുമാനം ചോദ്യം ചെയ്‌തിരുന്നു. എന്നാല്‍ ഇവരോട് ദേഷ്യത്തോടെ പ്രതികരിച്ച ലോംഗ് നോ ബോള്‍ വിളിച്ച തീരുമാനം പിന്‍വലിച്ചില്ല.

കാണികളുടെ ഭാഗത്ത് നിന്നു പോലും അമ്പയര്‍ക്കെതിരെ പരിഹാസമുണ്ടായി. ഇതിനു പിന്നാലെ മത്സരം പൂര്‍ത്തിയാക്കി റൂമിലെത്തിയ ലോംഗ് അരിശത്തോടെ വാതില്‍ ചവിട്ടിപ്പൊളിച്ചു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.  

അധികൃതര്‍ ഇക്കാര്യം മാച്ച് റഫറിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയതോടെ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ലോംഗ് 5000 രൂപ പിഴയടച്ചു. സംഭവം ബിസിസിഐ ഇടക്കാല ഭരണസിമിതിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയെന്നും  ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്‌തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകകപ്പില്‍ ഗെയിലാകും വിന്‍ഡീസിന്റെ സൂപ്പര്‍‌താരം; ഇതാണ് കാരണം!