Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെന്നൈയുടെ കരുത്ത് എന്താണെന്ന് വെളിപ്പെടുത്തി; സൈമണ്‍ കാറ്റിച്ച്

simon katich
കൊല്‍ക്കത്ത , ശനി, 6 ഏപ്രില്‍ 2019 (17:36 IST)
ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കരുത്ത് മഹേന്ദ്ര സിംഗ് ധോണിയെന്ന ക്യാപ്‌റ്റനാണെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണറും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സഹപരിശീലകനുമായ സൈമണ്‍ കാറ്റിച്ച്.

വമ്പന്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള പരിചയസമ്പന്നരായ ഒരുപിടി താരങ്ങളുള്ള ടീമാണ് ചെന്നൈയുടേത്. ഇവര്‍ക്കൊപ്പം ധോണിയെന്ന താരം കൂടി ചേരുന്നതോടെ അവര്‍ ശക്തരായ നിരയാകും. എക്കാലത്തെയും മികച്ച താരമാണ് അദ്ദേഹം.

ചെന്നൈയുടേതിന് സമമാണ് കൊല്‍ക്കത്തയും. ഒട്ടേറെ സീനിയര്‍ താരങ്ങള്‍ ഞങ്ങള്‍ക്ക് ഒപ്പമുണ്ട്. യുവതാരങ്ങള്‍ക്ക് അനുഭവപരിചയം കൈമാറാന്‍ ഇവര്‍ക്ക് കഴിയുന്നുണ്ട്. ഈ സീസണില്‍ കിരീടം നേടാനുള്ള എല്ലാ ശക്തിയും ടീമിന് ഉണ്ടെന്നും കാറ്റിച്ച് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് അംഗീകരിക്കാനാകില്ല; റസല്‍ വെടിക്കെട്ടില്‍ പൊട്ടിത്തെറിച്ച് കോഹ്‌ലി