‘തല’യില്ലാതെ ടീം പരിശീലനത്തിനിറങ്ങി; ധോണി എവിടെ ?, എന്ത് സംഭവിച്ചു ? - ആരാധകര്‍ ആശങ്കയില്‍

Webdunia
ചൊവ്വ, 30 ഏപ്രില്‍ 2019 (17:09 IST)
ഏകദിന ലോകകപ്പും ഐപിഎല്‍ ഫൈനലും അടുത്തുവരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ
ആരാധകര്‍ നിരാശയില്‍. ബുധനാഴ്‌ച ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടാനിരിക്കെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി പരിശീലനത്തിന് ഇറങ്ങാത്തതാണ് ക്രിക്കറ്റ് പ്രേമികളെ ആശങ്കപ്പെടുത്തുന്നത്.

ധോണിയെ കൂടാതെയാണ് ടീം ചെപ്പോക്കില്‍ പരിശീലനത്തിന് ഇറങ്ങിയത്. മുംബൈ ഇന്ത്യന്‍സിനെതിരെ കഴിഞ്ഞ മത്സരം കളിക്കാതിരുന്ന രവീന്ദ്ര ജഡേജ പരിശീലനത്തിന് ഇറങ്ങുകയും ചെയ്‌തു.

ധോണിക്ക് പനിയാണെന്നും നടുവേദനയാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ശക്തമാണ്. ധോണിക്ക് പരുക്കേറ്റെന്നും എന്നാല്‍ ഗുരുതരമല്ലെന്നും ചെന്നൈ പരിശീലകന്‍ സ്‌റ്റീഫന്‍ ഫ്ലെമിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - ഡല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. ഈ മത്സരത്തിലെ വിജയികളായിരിക്കും പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരാവുക. ഇതിനാല്‍ ജയത്തില്‍ കുറഞ്ഞൊന്നും രണ്ട് ടീമുകളും ആഗ്രഹിക്കുന്നില്ല.

അവസാനം കളിച്ച നാലു കളികളില്‍ മൂന്നിലും തോറ്റ ചെന്നൈക്ക് പ്ലേ ഓഫിന്  മുമ്പ് വിജയവഴിയില്‍ തിരിച്ചെത്തേണ്ടത് അനിവാര്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Chennai Super Kings vs Gujarat Titans: മങ്ങി സഞ്ജു, തിളങ്ങി സായ് സുദർശൻ; ചെന്നൈയ്ക്ക് തോൽവി

ക്ഷമിക്കാം, എന്നാൽ ഒന്നും മറക്കാനാവില്ലല്ലോ, സ്ലാപ് ഗേറ്റ് സംഭവം പരസ്യമാക്കി ഹർഭജൻ കാശുണ്ടാക്കി, ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തെന്ന് ശ്രീശാന്ത്

Sanju Samson : ഇന്ന് പോരാട്ടം ഗില്ലിൻ്റെ ഗുജറാത്തിനെതിരെ, റെക്കോർഡിനരികെ സഞ്ജു, വേണ്ടത് 3 റൺസ് മാത്രം

എന്തൊരു അടി, ഞാൻ ഫാനായി പോയി, തുറന്ന് പറഞ്ഞ് പാറ്റ് കമ്മിൻസ്

KL Rahul : 67 പന്തിൽ 152*, സെഞ്ചുറിയോടെ റെക്കോർഡുകളുടെ പ്രളയം തീർത്ത് രാഹുൽ

അടുത്ത ലേഖനം
Show comments