Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

കിങ്സ് ഇലവൻ പഞ്ചാബിനെ സസ്പെൻഡ് ചെയ്തേക്കും; ടീം സഹ ഉടമ ലഹരിമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ടത് തിരിച്ചടിയാവും

മയക്കുമരുന്ന് കൈവശം വെച്ചതിന് രണ്ട് വർഷത്തേക്കാണ് ജപ്പാൻ കോടതി നെസ് വാദിയെ ശിക്ഷിച്ചിരിക്കുന്നത്.

Ness Wadia
, ബുധന്‍, 1 മെയ് 2019 (13:34 IST)
ടീം സഹ ഉടമ നെസ് വാദിയ മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് കിങ്‌സ് ഇലവൻ പഞ്ചാബിന് മുന്നിൽ സസ്പെൻഷൻ ഉൾപ്പെടെയുള്ള തിരിച്ചടികൾ. മയക്കുമരുന്ന് കൈവശം വെച്ചതിന് രണ്ട് വർഷത്തേക്കാണ് ജപ്പാൻ കോടതി നെസ് വാദിയെ ശിക്ഷിച്ചിരിക്കുന്നത്.
 
എന്നാൽ ഐ‌പിഎൽ നിയമം അനുസരിച്ച് കളിക്കളത്തിലെ ഗ്രൗണ്ടിനു പുറത്തോ,ടീമിനോ, ലീഗിനോ, ബിസിസിഐയ്ക്കോ മാനക്കേട് ഉണ്ടാകുന്ന വിധത്തിൽ  ടീം ഉടമകൾ പ്രവർത്തിക്കുവാൻ പാടില്ല. അവിടെ ടീം സഹ ഉടമ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയതിനാൽ ടീമിന് സസ്‌പെൻഷൻ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ നേരിടും.
 
ചെന്നൈ സൂപ്പർ കിങ്സ് ടീം ഉടമകൾ വാദുവൽപ്പിലേർപ്പെട്ടു എന്ന കുറ്റത്തിനാണ് ലോധാ പാനൽ ടീമിന് രണ്ട് വർഷത്തെ വിലക്കേർപ്പെടുത്തിയത്. ഇവിടെ ടീം സഹ ഉടമ മയക്കുമരുന്നുമായി പിടിക്കപ്പെട്ടാണ് തടവു ശിക്ഷ നേരിടുന്നത്. നെസ് വാദിയ ശിക്ഷപ്പെട്ടിട്ടും കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ നടപടി എടുത്തില്ലെങ്കിൽ അവിടെ ബിസിസിഐ വിവേചനപരമായ നിലപാടാണ് പുറത്തുവരുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. ഐ‌പിഎൽ ഫ്രാഞ്ചൈസികളോടുള്ള ബിസിസിഐയുടെ മൃദുസമീപനമാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബലാത്സംഗ കേസില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരത്തിന് അഞ്ച് വര്‍ഷം തടവ്