Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘കൂടെ നിന്ന് പാലം വലിക്കും, പിന്നില്‍ നിന്നും കുത്തും’; റസലിനെതിരെ കാര്‍ത്തിക് - നൈറ്റ് റൈഡേഴ്‌സില്‍ ആഭ്യന്തര പ്രശ്‌നം രൂക്ഷം

‘കൂടെ നിന്ന് പാലം വലിക്കും, പിന്നില്‍ നിന്നും കുത്തും’; റസലിനെതിരെ കാര്‍ത്തിക് - നൈറ്റ് റൈഡേഴ്‌സില്‍ ആഭ്യന്തര പ്രശ്‌നം രൂക്ഷം
കൊൽക്കത്ത , ചൊവ്വ, 30 ഏപ്രില്‍ 2019 (16:34 IST)
ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ ആരാധകരുടെ ഇഷ്‌ട ടീമാകാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സാധിച്ചു. കൂറ്റനടികളും അപ്രതീക്ഷിത ജയങ്ങളുമാണ് ദിനേഷ് കാര്‍ത്തിക്കിനും സംഘത്തിനെയും ഫേവ്‌റേറ്റുകളാക്കിയത്.

പ്ലളേ ഓഫ് പ്രതീക്ഷകള്‍ സജീവമായി നിലനില്‍ക്കുമ്പോള്‍ തന്നെ കൊല്‍ക്കത്ത ടീമില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്. നായകന്‍ കാര്‍ത്തിക്കും വെടിക്കെട്ട് താരം ആന്ദ്രേ റസലും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി.

ടീം അന്തരീക്ഷം ദയനീയമാണെന്ന റസലിന്റെ വിമര്‍ശനത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ കാര്‍ത്തിക് രംഗത്തു വന്നതോടെയാണ് അണിയറ രഹസ്യങ്ങള്‍ പുറത്തായത്.

വളരെയധികം സമ്മദർദം നിറഞ്ഞ മത്സരങ്ങൾ നടക്കുന്ന ടൂർണമെന്റിൽ പിന്നിൽ നിന്നു കുത്തുന്നതും, കൂടെനിൽക്കുന്നവർ പാലം വലിക്കുന്നതും സാധാരണമാണ്. ഇക്കാര്യത്തെക്കുറിച്ചു താന്‍ ബോധവാനാണ്.  ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഒഴിവാക്കുമെന്നും കാർത്തിക് തുറന്നടിച്ചു.

റസലിനെ ഉന്നം വെച്ചാണ് ക്യാപ്‌റ്റന്റെ വാക്കുകളെന്ന് വ്യക്തമാണ്. നിർണായക തീരുമാനങ്ങളെടുക്കുന്നതില്‍ ക്യാപ്‌റ്റനും ടീമിനും പിഴച്ചെന്ന് വിന്‍ഡീസ് താരം പറഞ്ഞിരുന്നു. തുടർച്ചയായി ആറ് തോൽവികൾ വഴങ്ങിയതിന് പിന്നാലെ ആയിരുന്നു ഈ വിമര്‍ശനം. ഇതിനെതിരെയാണ് കാര്‍ത്തിക് രംഗത്തുവന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്യാപ്‌റ്റനെന്ന നിലയില്‍ കോഹ്‌ലി വന്‍ പരാജയം, ധോണിയാണ് സ്‌റ്റാര്‍; ഇതാണ് തെളിവുകള്‍