Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘മങ്കാദിങ് പിന്നിൽ നിന്നും കുത്തുന്നതിന് തുല്യം‘; അശ്വിനെതിരെ രൂക്ഷ വിമർശനവുമായി ബി സി സി ഐ ഉദ്യോഗസ്ഥൻ !

‘മങ്കാദിങ് പിന്നിൽ നിന്നും കുത്തുന്നതിന് തുല്യം‘; അശ്വിനെതിരെ രൂക്ഷ വിമർശനവുമായി ബി സി സി ഐ ഉദ്യോഗസ്ഥൻ !
, ചൊവ്വ, 26 മാര്‍ച്ച് 2019 (15:54 IST)
റൺ എടുക്കാൻ ഓടുന്നതിനായി ക്രീസ് വിട്ട ജോബ് ബട്ട്ലറെ മൻ‌കാദിങ് വഴി പുറത്താക്കിയ ആർ അശ്വിനെതിരെ വലിയ വിമർശനങ്ങൾ ഉയരുകയാണ്. കിംഗ്സ് ഇലവൻ പഞ്ചാബും രാജസ്ഥാൻ റോയൽ‌സും തമ്മിലുള്ള ഐ പി എൽ മത്സരത്തിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത് അശ്വിന്റെ ഈ നീക്കമാണ്.
 
കളിക്കാരുടെ അച്ചടക്കം ഉറപ്പു വരുത്തുന്നതിൽ ക്യാപ്റ്റനും മാച്ച് ഒഫീഷ്യൽ‌സും പരാജയപ്പെട്ടു എന്നായിരുന്നു സംഭവത്തിൽ ബി സി സി ഐയുടെ പ്രതികരണം. ഇത്തരത്തിൽ ബറ്റ്സ്‌മാനെ പുറത്താക്കുന്നത് പിന്നിൽ നിന്നും കുത്തുന്നതിന് തുല്യമാണ് എന്ന് ഒരു ബി സി ഐ ഉദ്യോഗസ്ഥാൻ തുറന്നടിച്ചു. ഈ രീതി നിങ്ങൾക്ക് റിസൾട്ട് തരുമായിരിക്കും. പക്ഷേ ആ വിജയം ഒരിക്കലും നിങ്ങളുടേതായി മാറില്ല. 
 
പിച്ചിൽ നിന്ന് കളിച്ച് കഴിവ് കാണിച്ചാണ് ഒരു ബാറ്റ്സ്മാനെ ബോളർ പുറത്താകേണ്ടത് എന്ന് മറ്റൊരു ബി സി ഐ ഒഫീഷ്യൽ വ്യക്തമാക്കി. നോട്ട് ഔട്ടാണ് ഈ സമയത്ത് നൽകേണ്ടിയിരുന്നത്. എന്നാൽ മാച്ച് ഒഫീഷ്യൽ‌സ് ഇതിൽ പരാജയപ്പെട്ടു എന്നും ബി സി സി ഐ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവി പുറത്തേക്ക്? സച്ചിന്റെ ഇടപെടൽ ഫലം കാണുമോ?