Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ദിര ഗാന്ധിയുടെ ഏറ്റവും വലിയ മുദ്രാവാക്യം ഗരീബി ഹട്ടാവോ എന്നായിരുന്നു, പക്ഷേ ദാരിദ്ര്യം തിരികെ നൽകുക മാത്രമാണ് ചെയ്തത്: രാഹുൽ ഗാന്ധിയെ പരിഹസിച്ച് അരുൺ ജെയ്റ്റ്ലി

ഇന്ദിര ഗാന്ധിയുടെ ഏറ്റവും വലിയ മുദ്രാവാക്യം ഗരീബി ഹട്ടാവോ എന്നായിരുന്നു, പക്ഷേ ദാരിദ്ര്യം തിരികെ നൽകുക മാത്രമാണ് ചെയ്തത്: രാഹുൽ ഗാന്ധിയെ പരിഹസിച്ച് അരുൺ ജെയ്റ്റ്ലി
, ചൊവ്വ, 26 മാര്‍ച്ച് 2019 (13:25 IST)
ഡൽഹി: കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തെ 20 ശതമാനം വരുന്ന പാവപ്പെട്ട ജനങ്ങൾക്ക് 72,000 രൂപ വർഷം തോറും നൽകും എന്ന പ്രഖ്യാപനത്തെ പരിഹസിച്ച് കേന്ദ്ര ധനമനമന്ത്രി അരുൺ ജെയ്റ്റ്ലി. ഗരീബി ഹട്ടാവോ എന്ന ഇന്ദിര ഗാന്ധിയുടെ പ്രഖ്യാപനത്തിന് ശേഷവും ദാരിദ്ര്യം എന്ന വാക്കുപയോഗിച്ച് കോൺഗ്രസ് രാജ്യത്തെ 50 വർഷമായി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ജെയ്റ്റ്ലി തുറന്നടിച്ചു.
 
സാധരാണ കണക്ക് പ്രകാരം പരിശോധിച്ചാൽ പോലും കോൺഗ്രസ് പാർട്ടിയുടെ ഇപ്പോഴത്തെ പ്രഖ്യാപനം മോഡി ഗവൺമെന്റിൽ നിലവിലുള്ള പദ്ധതികളെക്കാൾ എത്രയോ താഴെയാണെന്ന് മനസിലാക്കാൻ സാധിക്കും. തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകൾ കാട്ടി ആളുകളെ വിഢികളാക്കുകയാണ് കോൺഗ്രസ്. 
 
ഏല്ലാ മേഖലയിലെ തൊഴിലാളികൾക്കും ഇന്ന് 12,000 രൂപയിൽ കൂടുതൽ മാസവരുമാനം ഉണ്ട്. ഏഴാം ശമ്പള പരിഷ്കാര കമ്മീഷന് ശേഷം സർക്കാർ ജീവനക്കാർക്ക് ഏറ്റവും കുറഞ്ഞത് 18,000 രൂപ ശമ്പളം ലഭിക്കുന്നുണ്ട്. 42 ശതമാനം ഗ്രാമീണർക്ക് എം എൻ ആർ ഇ ജി എ പദ്ധതി വഴി വരുമാനം ലഭിക്കുന്നു. നിലവിൽ സർകാർ പദ്ധതികളിലൂടെ പാവപ്പെട്ട ജനങ്ങളിൽ എത്തി ചേരുന്നതിന്റെ മൂന്നിൽ രണ്ട് ഭാഗം പോലുമില്ല കോൺഗ്രസിന്റെ 72,000 രൂപ എന്ന പ്രഖ്യാപനം. 
 
1971 ലെ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയുടെ ഏറ്റവും വലിയ മുദ്രാവാക്ക്യം ‘ഗരിബി ഹട്ടാവോ‘ എന്നായിരുന്നു എന്നാൽ ഭരണത്തിനൊടുവിൽ ദാരിദ്ര്യം തിരികെ നൽകുക മാത്രമാണ് കോൺഗ്രസ് ചെയ്തത്. കോൺഗ്രസിന്റെ അശാസ്ത്രീയമായ സാമ്പത്തിക നയങ്ങൾ രാജ്യത്ത് ഇപ്പോഴും പ്രതിഫലിക്കുകയാണെന്നും അരുൺ ജെയ്റ്റ്ലി കുറ്റപ്പെടുത്തി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നിടത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്; തോൽവി പ്രവചിക്കാൻ ആർക്കുമാവില്ല, അഞ്ചു സീറ്റിൽ എൻഡിഎക്കു വിജയസാധ്യതയെന്ന് തുഷാർ