Select Your Language

Notifications

webdunia
webdunia
webdunia
webdunia

Virat Kohli and Anushka Sharma: 'കരയല്ലേ മോനെ'; കോലിയെ വാരിപ്പുണര്‍ന്ന് അനുഷ്‌ക (വീഡിയോ)

അനുഷ്‌കയെ കെട്ടിപ്പിടിച്ച് കോലി കരഞ്ഞു

Anushka Sharma, Virat Kohli, Anushka Sharma and Virat Kohli after winning IPL

രേണുക വേണു

, ബുധന്‍, 4 ജൂണ്‍ 2025 (10:43 IST)
Virat Kohli and Anushka Sharma

Virat Kohli and Anushka Sharma: ഐപിഎല്‍ കിരീടം നേടിയ വിരാട് കോലി തന്റെ ജീവിതപങ്കാളിയും നടിയുമായ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പം ആഹ്ലാദം പങ്കിടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മത്സരശേഷം അനുഷ്‌കയ്ക്കു അരികിലേക്ക് ഓടിയെത്തിയ കോലിയെ ഏറെ വൈകാരികമായാണ് കാണപ്പെട്ടത്. 
 
അനുഷ്‌കയെ കെട്ടിപ്പിടിച്ച് കോലി കരഞ്ഞു. പ്രിയപ്പെട്ടവന്റെ സന്തോഷകണ്ണീര്‍ തുടച്ച് അനുഷ്‌കയും ഒപ്പംകൂടി. അനുഷ്‌കയുടെ നെറ്റിയില്‍ മുത്തം കൊടുത്താണ് കോലി തന്റെ സന്തോഷം പ്രകടിപ്പിച്ചത്. ഐപിഎല്ലില്‍ ആര്‍സിബിയുടെ എല്ലാ മത്സരങ്ങള്‍ക്കും അനുഷ്‌ക എത്തിയിരുന്നു. 
മത്സരശേഷം അനുഷ്‌കയ്ക്ക് കോലി നന്ദി പറഞ്ഞു. നിങ്ങള്‍ക്കു കളിക്കാന്‍ വേണ്ടി ജീവിതപങ്കാളി നല്‍കുന്ന പിന്തുണ വളരെ വലുതാണെന്ന് കോലി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Virat Kohli: മോഹഭംഗത്തിന്റെയും കണ്ണീരിന്റെയും 17 വര്‍ഷങ്ങള്‍, ഒടുവില്‍ പരിപൂര്‍ണത; ഇത് കോലിയുടെ സാല കപ്പ്, നമ്മുടെയും