ഐപിഎല്ലിലെ കഴിഞ്ഞ കുറച്ച് സീസണുകളിലായി മികച്ച പ്രകടനമാണ് മലയാളി താരം സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ റോയല്‍സ് നടത്തിയിരുന്നത്. കഴിഞ്ഞ സീസണിലും പ്ലേയോഫില്‍ ഇടം നേടാന്‍ രാജസ്ഥാന് സാധിച്ചിരുന്നു. എന്നാല്‍ 2025 സീസണിന് മുന്‍പായി ടീമിലെ പ്രധാനതാരങ്ങളായിരുന്ന ജോസ് ബട്ട്ലര്‍, രവിചന്ദ്ര അശ്വിന്‍, യൂസ്വേന്ദ്ര ചാഹല്‍, ട്രെന്‍ഡ് ബോള്‍ട്ട് എന്നിവരെയെല്ലാം രാജസ്ഥാന്‍ കൈവിട്ടിരുന്നു. ട്രെന്‍ഡ് ബോള്‍ട്ടിന് പകരക്കാരനായി 12. 5 കോടി മുടക്കി ഇംഗ്ലണ്ട് പേസറായ ജോഫ്ര ആര്‍ച്ചറിനെയാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്.
എന്നാല്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള സീസണിലെ ആദ്യമത്സരത്തില്‍ 12.5 കോടി മുതല്‍ മുടക്കുള്ള ആര്‍ച്ചര്‍ എറിഞ്ഞ 4 ഓവറുകളില്‍ നിന്നും സണ്‍റൈസേഴ്‌സ് താരങ്ങള്‍ അടിച്ചെടുത്തത് 76 റണ്‍സാണ്. 76 റണ്‍സ് വിട്ടുകൊടുത്ത ആര്‍ച്ചറിന് ഒരു വിക്കറ്റ് പോലും മത്സരത്തില്‍ സ്വന്തമാക്കാനായില്ല.മത്സരത്തില്‍ ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ വിട്ടുകൊടുത്തത് 23 റണ്‍സായിരുന്നു.