Webdunia - Bharat's app for daily news and videos

Install App

കൊല്‍ക്കത്ത എന്തുകൊണ്ട് നിലനിര്‍ത്തിയില്ലെന്ന് ചോദ്യം, പോയി നിന്റെ ഷാറൂഖിനോട് ചോദിക്കെന്ന് ഗില്‍

അഭിറാം മനോഹർ
ശനി, 6 ഏപ്രില്‍ 2024 (12:09 IST)
Shahrukh Khan,Giill, KKR
ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രധാനതാരങ്ങളില്‍ ഒരാളായി ശുഭ്മാന്‍ ഗില്‍ മാറുമെന്ന് താരത്തിന്റെ അണ്ടര്‍ 19 കാലം മുതല്‍ തന്നെ കേട്ടിരുന്ന കാര്യമാണ്. എന്നാല്‍ ഗില്‍ ഇന്ത്യയുടെ പ്രിന്‍സ് അഥവ കോലിയുടെ പിന്‍ഗാമി തന്നെയാണെന്ന് പ്രഖ്യാപിക്കുന്നത് 2022ലാണ്. 2018 മുതല്‍ 2021 വരെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്നു യുവതാരം. എന്നാല്‍ ഈ മൂന്ന് വര്‍ഷങ്ങളിലൊന്നും തന്നെ വമ്പന്‍ പ്രകടനങ്ങള്‍ നടത്താന്‍ താരത്തിനായില്ല. താരത്തിന്റെ പൊട്ടന്‍ഷ്യല്‍ മനസിലാക്കി പിന്തുണയ്ക്കാന്‍ കൊല്‍ക്കത്ത മാനേജ്‌മെന്റ് തയ്യാറാകാതെയിരുന്നതോടെയാണ് ഗില്‍ കൊല്‍ക്കത്തയില്‍ നിന്നും ഗുജറാത്ത് ടൈറ്റന്‍സിലെത്തിയത്.
 

2022ലെ ഐപിഎല്‍ സീസണില്‍ ഗില്‍ ഭാഗമായ ഗുജറാത്ത് ടൈറ്റന്‍സ് കപ്പെടുത്തു എന്ന് മാത്രമല്ല ആ സീസണില്‍ 17 മത്സരങ്ങളില്‍ നിന്നും 59.33 റണ്‍സ് ശരാശരിയില്‍ 890 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തന്നെ വലിയ പേരുകാരില്‍ ഒരാളാകുമെന്ന് കരുതുന്ന യുവതാരത്തെ എന്തുകൊണ്ട് കൊല്‍ക്കത്ത പുറത്താക്കി എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഈയിടെ നടന്ന ഒരു അഭിമുഖത്തില്‍ ഗായകന്‍ കൂടിയായ എഡ് ഷീറന്‍ ഇതിനെ പറ്റി ഗില്ലിനോട് ചോദിക്കുകയുണ്ടായി. ഷാറൂഖ് ഖാനുമൊത്ത് ഡിന്നര്‍ കഴിക്കാന്‍ എന്തെങ്കിലും പ്ലാനുണ്ടോ എന്നായിരുന്നു എഡ് ഷീറന്റെ ചോദ്യം. ശുഭ്മാന്റെ മറുപടി ഇങ്ങനെയായിരുന്നു. എന്തുകൊണ്ടാണ് എന്നെ ടീമില്‍ നിലനിര്‍ത്താഞ്ഞതെന്ന് പുള്ളിയോട് ചോദിക്ക് എന്നായിരുന്നു സ്‌പോട്ടില്‍ ഗില്ലിന്റെ മറുപടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Dream 11: ഇന്ത്യൻ ടീം സ്പോൺസറായി, അങ്ങനെ ഡ്രീം ഇലവനിനും പണികിട്ടി, ദ റിയൽ മാൻഡ്രേക്ക്

Sanju Samson: ഏഷ്യാകപ്പിൽ സഞ്ജു മധ്യനിരയിൽ!, സൂചന നൽകി കെസിഎല്ലിലെ ആദ്യ മത്സരം, അവസരമുണ്ടായിട്ടും ഓപ്പണിങ്ങിൽ ഇറങ്ങിയില്ല

സഞ്ജു കളിക്കണമെന്നാണ് ആഗ്രഹം, എന്നാൽ ഗിൽ വന്നതോടെ അതിന് സാധ്യതയില്ല: രഹാനെ

Kerala Cricket League 2025: സഞ്ജുവിനെ നോക്കുകുത്തിയാക്കി ചേട്ടന്‍ സാംസണ്‍; കൊച്ചിക്ക് ജയത്തുടക്കം

Sanju Samson: സഞ്ജു ടീമിലുണ്ടെന്നെയുള്ളു, പക്ഷേ പ്ലേയിംഗ് ഇലവനിലുണ്ടാവില്ല, കാരണം വ്യക്തമാക്കി അശ്വിൻ

അടുത്ത ലേഖനം
Show comments