ദൈവത്തിന്റെ പ്രധാനപോരാളി തിരിച്ചെത്തുന്നു, എന്‍സിഎയില്‍ ബൗളിംഗ് പുനരാരംഭിച്ച് ബുമ്ര

അഭിറാം മനോഹർ
തിങ്കള്‍, 31 മാര്‍ച്ച് 2025 (12:21 IST)
ഐപിഎല്ലില്‍ മോശം പ്രകടനം തുടരുന്ന മുംബൈ ഇന്ത്യന്‍സിന് ആശ്വാസമായി പുതിയ വാര്‍ത്ത. ബോര്‍ഡര്‍- ഗവാസ്‌കര്‍ പരമ്പരയിലേറ്റ പരിക്കിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ എന്‍സിഎയില്‍ ബൗളിംഗ് പുനരാരംഭിച്ചു. ഇതോടെ ബുമ്ര ഇത്തവണ ഐപിഎല്ലില്‍ മുംബൈ ടീമില്‍ തിരിച്ചെത്താനുള്ള സാധ്യതയേറി. ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലേറ്റ പരിക്കിനെ തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫിയടക്കം പ്രധാനമത്സരങ്ങള്‍ ബുമ്രയ്ക്ക് നഷ്ടമായിരുന്നു.
 
ഐപിഎല്ലില്‍ തുടര്‍ച്ചയായി 2 തോല്‍വികളേറ്റുവാങ്ങി സീസണ്‍ ആരംഭിച്ച മുംബൈയ്ക്ക് വലിയ ആശ്വാസമാണ് ഈ വാര്‍ത്ത. ഐപിഎല്ലില്‍ പൂര്‍ണമായി ഫിറ്റ്‌നസ് തെളിയിച്ചാല്‍ മാത്രമെ ബുമ്രയ്ക്ക് കളിക്കാന്‍ എന്‍സിഎ അനുമതി നല്‍കുകയുള്ളു. ഐപിഎല്ലിന് ശേഷം ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പര കൂടി കണക്കിലെടുത്തെ ബിസിസിഐ ബുമ്രയ്ക്ക് അനുമതി നല്‍കുകയുള്ളു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

റയൽ മാഡ്രിഡ് നായകൻ ഡാനി കാർവഹാലിന് വീണ്ടും പരിക്ക്, ദീർഘകാലം പുറത്തിരിക്കേണ്ടി വരുമെന്ന് സൂചന

ഒരു പരമ്പര നോക്കി വിലയിരുത്തരുത്, ഇന്ത്യയ്ക്കായി കളിക്കാൻ ഞാൻ യോഗ്യനാണ്: കരുൺ നായർ

ആശങ്ക വേണ്ട, ശ്രേയസ് സുഖം പ്രാപിക്കുന്നു, ഐസിയു വിട്ടു, ഓസ്ട്രേലിയയിൽ തുടരും

Women's ODI Wordlcup: കണങ്കാലിന് പരിക്കേറ്റ പ്രതിക റാവൽ പുറത്ത്, പകരക്കാരിയായി ഷഫാലി വർമ്മ

Shreyas Iyer: 'ആശ്വാസം'; ശ്രേയസ് അയ്യര്‍ ഐസിയു വിട്ടു, ആരോഗ്യനില തൃപ്തികരം

അടുത്ത ലേഖനം
Show comments