Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെഞ്ചുറിയെന്ന ചിന്ത മനസ്സിൽ വന്നിട്ടില്ല, ടീമിൻ്റെ നെറ്റ് റൺറേറ്റിനെ പറ്റി മാത്രമായിരുന്നു ചിന്ത: ജയ്സ്വാൾ

സെഞ്ചുറിയെന്ന ചിന്ത മനസ്സിൽ വന്നിട്ടില്ല, ടീമിൻ്റെ നെറ്റ് റൺറേറ്റിനെ പറ്റി മാത്രമായിരുന്നു ചിന്ത: ജയ്സ്വാൾ
, വെള്ളി, 12 മെയ് 2023 (13:56 IST)
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മികച്ച പ്രകടനം നടത്തുമ്പോൾ തൻ്റെ മുഖ്യലക്ഷ്യം സെഞ്ചുറിയായിരുന്നില്ലെന്ന് രാജസ്ഥാൻ യുവതാരം യശ്വസി ജയ്സ്വാൾ. ടീമിൻ്റെ റൺറേറ്റ് ഉയർത്തുക മാത്രമായിരുന്നു തൻ്റെ ലക്ഷ്യമെന്ന് യുവതാരം പറയുന്നു. മത്സരത്തിൽ 2 റൺസിനാണ് താരത്തിന് സെഞ്ചുറി നഷ്ടമായത്. ഇന്നലെ അടിച്ച എല്ലാ ഷോട്ടുകളിൽ നിന്നും വിജയിക്കാനായി നേടിയ ഷോട്ടാണ് എന്നെ ഏറ്റവും സന്തോഷിപ്പിച്ചത്. അവസാനം വരെ ടീമിനായി കളിക്കാനും വിജയിപ്പിക്കാനുമാണ് ഞാൻ പഠിക്കുന്നത്. അതാണ് ലക്ഷ്യം. ജയ്സ്വാൾ പറഞ്ഞു.
 
ധോനി,വിരാട് കോലി,ബട്ട്‌ലർ,സഞ്ജു സാംസൺ എന്നിവരുമായി കളിയെ പറ്റി സംസാരിക്കാറുണ്ടെന്നും തൻ്റെ പ്രകടനം മെച്ചപ്പെടുത്താൽ ഇതെല്ലാം സഹായിച്ചിട്ടുണ്ടെന്നും ജയ്സ്വാൾ പറയുന്നു. ഐപിഎൽ പോലുള്ള ടൂർണമെൻ്റുകൾ തന്നെ പോലുള്ള ചെറുപ്പക്കാർക്ക് തങ്ങളുടെ കഴിവ് തെളിയിക്കാൻ അവസരം നൽകുന്നുവെന്നും അതിൽ അതിയായി സന്തോഷമുണ്ടെന്നും ജയ്സ്വാൾ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാഹലിനെ നമ്മൾ ഇതിഹാസമായി കാണേണ്ട സമയമായി: സഞ്ജു സാംസൺ