Chennai Super Kings: ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി ധോണിയുടെ ചെന്നൈ

സീസണിലെ പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് ജയവും എട്ട് തോല്‍വിയുമായി വെറും നാല് പോയിന്റോടെ അവസാന സ്ഥാനത്ത് തുടരുകയാണ് ചെന്നൈ

രേണുക വേണു
വ്യാഴം, 1 മെയ് 2025 (06:42 IST)
Chennai Super Kings: ഐപിഎല്‍ പ്ലേ ഓഫ് കാണാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പുറത്ത്. ഇന്നലെ ഹോം ഗ്രൗണ്ടില്‍ നടന്ന പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റിനു തോറ്റതോടെയാണ് ഈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി ചെന്നൈ മാറിയത്. 
 
ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 19.2 ഓവറില്‍ 190 നു ഓള്‍ഔട്ട് ആയി. മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ് 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 194 നേടി. പഞ്ചാബിനായി നായകന്‍ ശ്രേയസ് അയ്യര്‍ 41 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 72 റണ്‍സ് നേടി കളിയിലെ താരമായി. 
 
സീസണിലെ പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് ജയവും എട്ട് തോല്‍വിയുമായി വെറും നാല് പോയിന്റോടെ അവസാന സ്ഥാനത്ത് തുടരുകയാണ് ചെന്നൈ. ശേഷിക്കുന്ന നാല് മത്സരങ്ങള്‍ ജയിച്ചാലും ചെന്നൈയ്ക്ക് പ്ലേ ഓഫില്‍ കയറാന്‍ സാധിക്കില്ല. സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയും പിന്നീട് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയും ചെന്നൈ ജയം സ്വന്തമാക്കിയിരുന്നു. ബാക്കി എല്ലാ മത്സരങ്ങളിലും തോല്‍വി വഴങ്ങി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

Carolina Marin : 32 വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് ബാഡ്മിൻ്റൺ ഇതിഹാസം കരോളിന മാരിൻ

കഴിഞ്ഞ 4 ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടിയത് ഞാനാണ്, എനിക്ക് തെളിയിക്കാനൊന്നുമില്ല: ലോകകപ്പ് ടീമിൽ പുറത്തായതിൽ പ്രതികരണവുമായി ഗിൽ

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

എല്ലാം കാണുക

ഏറ്റവും പുതിയത്

Chennai Super Kings vs Punjab Kings: ഹോം ഗ്രൗണ്ടിലും രക്ഷയില്ല; ചെന്നൈയ്ക്കു തുടർച്ചയായി രണ്ടാം തോൽവി

കോലിയ്ക്കും രോഹിത്തിനും സ്ഥാനമുണ്ടോ?, 2027ലെ ഏകദിന ലോകകപ്പിനെ കുറിച്ച് താരങ്ങൾക്ക് വ്യക്തത നൽകണമെന്ന് യുവരാജ്

Sanju Samson : രണ്ടക്കം കാണാനായില്ല, തുടർച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി സഞ്ജു

Sanju Samson :ഫോമിലായാൽ സഞ്ജു പഞ്ചാബിനെ കത്തിക്കും, വമ്പൻ പ്രവചനവുമായി ശ്രീകാന്ത്

7 വർഷമായി അവർക്കായി കളിക്കുന്നു, എന്നിട്ടും അവനെ ഒഴിവാക്കി, അഭിഷേക് ശർമയെ ക്യാപ്റ്റനാക്കാത്തതിൽ വിമർശനവുമായി യുവരാജ്

അടുത്ത ലേഖനം
Show comments