Royal Challengers Bengaluru: ഇത്തവണ കാല്‍ക്കുലേറ്റര്‍ വേണ്ട; പ്ലേ ഓഫിനോടു വളരെ അടുത്ത് ആര്‍സിബി
ഒന്‍പത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആറ് ജയവും മൂന്ന് തോല്‍വിയുമായി 12 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ആര്‍സിബി
Royal Challengers Bengaluru: എല്ലാ സീസണുകളിലും കാല്‍ക്കുലേറ്ററില്‍ കൂട്ടിയും കിഴിച്ചും പ്ലേ ഓഫില്‍ കയറുന്ന ടീമെന്ന ചീത്തപ്പേര് ഇത്തവണ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മാറ്റും. ഈ സീസണില്‍ 90 ശതമാനം പ്ലേ ഓഫ് ഉറപ്പിച്ച ടീമുകളിലൊന്നാണ് ആര്‍സിബി. വേണമെങ്കില്‍ പോയിന്റ് ടേബിളില്‍ ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്യാനുള്ള സാഹചര്യവും ബെംഗളൂരുവിനുണ്ട്.
ഒന്‍പത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആറ് ജയവും മൂന്ന് തോല്‍വിയുമായി 12 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ആര്‍സിബി. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ചാല്‍ 16 പോയിന്റാകും. 16 പോയിന്റ് ആകുന്ന പക്ഷം പ്ലേ ഓഫ് കാണാതെ ഒരു ടീം പുറത്താകാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഈ സീസണില്‍ മികച്ച ഫോമിലുള്ള ആര്‍സിബി രണ്ടാമതോ മൂന്നാമതോ ആയി പ്ലേ ഓഫ് ഉറപ്പിക്കാനാണ് സാധ്യത.
ആര്‍സിബിയുടെ ശേഷിക്കുന്ന മത്സരങ്ങള്‍
ഏപ്രില്‍ 27, ഞായര്‍ - ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ
മേയ് 3, ശനി - ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ
മേയ് 9, വെള്ളി - ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ
മേയ് 13, ചൊവ്വ - സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെ
മേയ് 17, ശനി - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ
ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിച്ച് ബാക്കി എല്ലാ ടീമുകളും പോയിന്റ് ടേബിളില്‍ ആര്‍സിബിക്കു താഴെയാണ്. അതിനാല്‍ തന്നെ ശേഷിക്കുന്ന അഞ്ചില്‍ രണ്ട് ജയം നിലവിലെ സാഹചര്യത്തില്‍ ബെംഗളൂരുവിന് സാധ്യമാണ്.