Chennai Super Kings: ഒടുവില്‍ ധോണി കരുത്തില്‍ ചെന്നൈയ്ക്ക് ജയം; ട്രോളിയവര്‍ ഇത് കാണുന്നുണ്ടോ?

Chennai Super Kings: ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടിയത്

രേണുക വേണു
ചൊവ്വ, 15 ഏപ്രില്‍ 2025 (08:41 IST)
MS Dhoni - Chennai Super Kings

Chennai Super Kings: വയസനെന്നും ടീമിനു ഒരു ഗുണവും ചെയ്യാത്തവനെന്നും ട്രോളിയവര്‍ക്ക് മാസ് മറുപടി നല്‍കി ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈ ജയം സ്വന്തമാക്കിയപ്പോള്‍ കളിയിലെ താരമായത് 42 കാരന്‍ നായകന്‍ തന്നെ. 
 
ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ ലക്ഷ്യം കണ്ടു. ഓപ്പണര്‍മാരായ ഷെയ്ക് റഷീദ് (19 പന്തില്‍ 27), രചിന്‍ രവീന്ദ്ര (22 പന്തില്‍ 37) എന്നിവര്‍ നല്‍കിയ മികച്ച തുടക്കവും ശിവം ദുബെ (37 പന്തില്‍ പുറത്താകാതെ 43), എം.എസ്.ധോണി (11 പന്തില്‍ പുറത്താകാതെ 26) എന്നിവരുടെ മികച്ച കൂട്ടുകെട്ടുമാണ് ചെന്നൈയെ ജയിപ്പിച്ചത്. 
 
നാല് ഫോറും ഒരു സിക്‌സും സഹിതം 236.36 സ്‌ട്രൈക് റേറ്റിലാണ് ധോണിയുടെ വിജയ ഇന്നിങ്‌സ്. മാത്രമല്ല വിക്കറ്റിനു പിന്നിലും ചെന്നൈ നായകന്‍ തിളങ്ങി. രണ്ട് ക്യാച്ചുകളും ഒരു റണ്‍ഔട്ടും ധോണിയുടെ പേരിലുണ്ട്. ഈ പ്രകടനങ്ങള്‍ കൂടി പരിഗണിച്ചാണ് ധോണിയെ കളിയിലെ താരമായി തിരഞ്ഞെടുത്തത്. 
 
ഈ സീസണിലെ ചെന്നൈയുടെ രണ്ടാമത്തെ ജയമാണിത്. തുടര്‍ച്ചയായ അഞ്ച് തോല്‍വികള്‍ക്കു ശേഷമാണ് ചെന്നൈയുടെ ലഖ്‌നൗവിനെതിരായ ആശ്വാസ ജയം. ഏഴ് കളികള്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് ജയത്തോടെ നാല് പോയിന്റുമായി പത്താം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

മാക്സ്വെൽ തിരിച്ചെത്തും, പുതുമുഖങ്ങളായി ജാക്ക് വ്ഡ്വേർഡ്സും ബീർഡ്മാനും, അടിമുടി മാറി ഓസീസ് ടീം

ആദം സാമ്പ വിക്കറ്റുകളെടുക്കുമ്പോൾ കുൽദീപ് വെള്ളം കൊടുക്കാൻ നടക്കുന്നു, ഗംഭീറിനെതിരെ വിമർശനവുമായി ആരാധകർ

'അങ്ങനെയുള്ളവര്‍ക്കു ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടാന്‍ സാധിക്കില്ല'; മുന്‍ഭാര്യയെ വിടാതെ ചഹല്‍

ഐപിഎല്ലിന് ശേഷം പേശികൾക്ക് അപൂർവരോഗം ബാധിച്ചു, കൂടെ നിന്നത് അവർ മാത്രം, തുറന്ന് പറഞ്ഞ് തിലക് വർമ

ടീമിന്റെ ആങ്കര്‍ റോള്‍ പ്രതികയ്ക്കാണ്, എനിക്ക് സ്വതസിദ്ധമായി കളിക്കാന്‍ സ്വാതന്ത്ര്യം കിട്ടുന്നു: സ്മൃതി മന്ദാന

അടുത്ത ലേഖനം
Show comments