Select Your Language

Notifications

webdunia
webdunia
webdunia
webdunia

Chennai Super kings vs Gujarat Titans: ജി ടി അങ്ങനങ്ങ് പോയാലോ, അവസാന ഗ്രൂപ്പ് മത്സരത്തിൽ ഗുജറാത്തിനെ തോൽപ്പിച്ച് ധോനിയും പിള്ളേരും

അവസാന ഓവറുകളില്‍ അര്‍ഷദ് ഖാന്‍ നേടിയ സിക്‌സറുകള്‍ അല്ലാതെ കാര്യമായൊന്നും ചെയ്യാന്‍ ഗുജറാത്തിനായില്ല.

CSK vs GT മത്സം ഫലം,ചെന്നൈ സൂപ്പർ കിംഗ്സ്- ഗുജറാത്ത് ടൈറ്റൻസ്, ഐപിഎൽ മത്സരങ്ങൾ,ചെന്നൈ സൂപ്പർ കിംഗ്സ് ,ക്രിക്കറ്റ് മലയാളം,CSK vs GT 2025 highlights, Chennai Super Kings vs Gujarat Titans wins by 83 runs,IPL 2025 CSK match result,CSK vs GT full scoreca

അഭിറാം മനോഹർ

, ഞായര്‍, 25 മെയ് 2025 (20:06 IST)
Chennai Super kings vs GT csk wins by 83 runs
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തകര്‍പ്പന്‍ വിജയവുമായി സീസണ്‍ അവസാനിപ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഡെവാള്‍ഡ് ബ്രെവിസ്, ഡെവോണ്‍ കോണ്‍വെ എന്നിവരടങ്ങിയ ചെന്നൈ ബാറ്റിംഗ് നിരയുടെ തകര്‍പ്പന്‍ പ്രകടനങ്ങളുടെ മികവില്‍ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സാണ് അടിച്ചെടുത്തത്. ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും ബട്ട്ലറും അടങ്ങിയ ഗുജറാത്ത് ബാറ്റിംഗ് നിരയ്ക്ക് മറുപടിയായി 147 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഇതോടെ അവസാന മത്സരത്തില്‍ 83 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്.
 
231 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഗുജറാത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ലീഗ് മത്സരങ്ങളിലൊന്നും ഉലയാതിരുന്ന ഗുജറാത്തിന്റെ ടോപ്പ് 3 പവര്‍പ്ലേയ്ക്ക് മുന്‍പെ തങ്ങളുടെ വിക്കറ്റുകള്‍ സമ്മാനിച്ചു. പിറകെയെത്തിയ റുഥര്‍ഫോര്‍ഡും പൂജ്യനായി മടങ്ങി. 15 പന്തില്‍ 19 റണ്‍സുമായി നിന്ന ഷാറൂഖ് ഖാനെയും 28 പന്തില്‍ 41 റണ്‍സ് നേടിയ സായ് സുദര്‍ശനെയും ജഡേജ ഒരോവറില്‍ മടക്കിയതോടെ ഗുജറാത്ത് പ്രതിസന്ധിയിലായി. 85ന് 6 എന്ന നിലയില്‍ തകര്‍ന്ന ഗുജറാത്തിനെ രക്ഷിക്കാന്‍ രാഹുല്‍ തെവാട്ടിയയും റാഷിദ് ഖാനും ചേര്‍ന്ന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അവസാന ഓവറുകളില്‍ അര്‍ഷദ് ഖാന്‍ നേടിയ സിക്‌സറുകള്‍ അല്ലാതെ കാര്യമായൊന്നും ചെയ്യാന്‍ ഗുജറാത്തിനായില്ല. ഇതോടെയാണ് ഗുജറാത്തിന്റെ പോരാട്ടം 147 റണ്‍സില്‍ അവസാനിച്ചത്.
 
ചെന്നൈക്കെതിരെ പരാജയപ്പെട്ടെങ്കിലും 18 പോയന്റുകളുമായി പോയന്റ് പട്ടികയില്‍ ഒന്നാമതാണ് ഗുജറാത്ത്. എന്നാല്‍ 13 മത്സരങ്ങളില്‍ 17 പോയന്റുകളുമായി പഞ്ചാബും ആര്‍സിബിയും ഗുജറാത്തിന് പിന്നിലുണ്ട്.മുംബൈ ഇന്ത്യന്‍സിനെതിരെയാണ് പഞ്ചാബിന്റെ മത്സരം. അതേസമയം ആര്‍സിബിയുടെ അടുത്ത മത്സരം ലഖ്‌നൗവിനെതിരെയാണ്. ഈ മത്സരങ്ങള്‍ വിജയിക്കാന്‍ ഇരുടീമുകള്‍ക്കുമായാല്‍ ഗുജറാത്ത് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തും.അങ്ങനെയെങ്കില്‍ പ്ലേ ഓഫില്‍ എലിമിനേറ്റര്‍ മത്സരമാകും ഗുജറാത്തിന് കളിക്കേണ്ടി വരിക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mohammed Shami: 'നിങ്ങളെ ടീമിലെടുക്കാന്‍ നിര്‍വാഹമില്ല'; സെലക്ഷനു മുന്‍പെ ബിസിസിഐ ഷമിയെ അറിയിച്ചു