Select Your Language

Notifications

webdunia
webdunia
webdunia
webdunia

Chennai Super Kings vs Royal Challengers Bengaluru: രണ്ടാം ജയം തേടി ആര്‍സിബി ഇന്ന് ചെന്നൈയുടെ തട്ടകത്തില്‍

ഭുവനേശ്വര്‍ കുമാര്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്നത് ആര്‍സിബിയുടെ ആത്മവിശ്വാസം ഇരട്ടിയാക്കും

Virat Kohli (RCB)

രേണുക വേണു

, വെള്ളി, 28 മാര്‍ച്ച് 2025 (10:38 IST)
Virat Kohli (RCB)

Chennai Super Kings vs Royal Challengers Bengaluru: ഐപിഎല്ലില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ചെന്നൈ സൂപ്പര്‍ കിങ്‌സും ചെപ്പോക്കില്‍ ഏറ്റുമുട്ടും. രാത്രി 7.30 മുതലാണ് കളി. 
 
തുടര്‍ച്ചയായ രണ്ടാം ജയം തേടിയാണ് ഇരു ടീമുകളും ഇന്ന് ഇറങ്ങുന്നത്. സീസണിലെ ആദ്യ കളിയില്‍ ഇരു ടീമുകളും ജയിച്ചതാണ്. ആര്‍സിബി കൊല്‍ക്കത്തയെയും ചെന്നൈ മുംബൈ ഇന്ത്യന്‍സിനെയുമാണ് തോല്‍പ്പിച്ചത്. 
 
ഭുവനേശ്വര്‍ കുമാര്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമെന്നത് ആര്‍സിബിയുടെ ആത്മവിശ്വാസം ഇരട്ടിയാക്കും. റാഷിക് ദാര്‍ പുറത്തിരിക്കേണ്ടിവരും. 
 
ആര്‍സിബി സാധ്യത ടീം: വിരാട് കാലി, ഫില്‍ സാള്‍ട്ട്, രജത് പാട്ടീദര്‍, ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ, ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, സുയാഷ് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ജോഷ് ഹെയ്‌സല്‍വുഡ്, സ്വപ്‌നില്‍ സിങ് 
 
ചെന്നൈ, സാധ്യത ടീം: രചിന്‍ രവീന്ദ്ര, ഋതുരാജ് ഗെയ്ക്വാദ്, രാഹുല്‍ ത്രിപതി, ശിവം ദുബെ, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, സാം കറാന്‍, എം.എസ്.ധോണി, രവിചന്ദ്രന്‍ അശ്വിന്‍, നഥാന്‍ എല്ലിസ്, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ് 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shardul Thakur: താരലേലത്തില്‍ ആര്‍ക്കും വേണ്ടാത്തവന്റെ തലയില്‍ പര്‍പ്പിള്‍ ക്യാപ്പ്; ഇതാണ് യഥാര്‍ഥ തിരിച്ചുവരവ്