Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫൈനൽ തോൽവിക്ക് ഗുജറാത്തിന് പകരം വീട്ടാനാകുമോ? ഇന്ന് പോരാട്ടം ചെന്നൈയും ഗുജറാത്തും തമ്മിൽ

GT vs CSK

അഭിറാം മനോഹർ

, ചൊവ്വ, 26 മാര്‍ച്ച് 2024 (17:37 IST)
GT vs CSK
ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ വൈകീട്ട് 7:30നാണ് മത്സരം. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്താണ് യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഗുജറാത്ത് ഇന്നിറങ്ങുന്നത്.
 
ബാറ്റിംഗില്‍ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും ഡേവിഡ് മില്ലറുമടങ്ങിയ ഗുജറാത്ത് ടീം ബൗളിങ്ങിലും ശക്തരാണ്. റാഷിദ് ഖാനൊപ്പം പേസ് ബൗളറായി മോഹിത് ശര്‍മയും മികച്ച പ്രകടനമാണ് ഗുജറാത്തിനായി നടത്തുന്നത്. ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച സ്‌പെന്‍സര്‍ ജോണ്‍സണും ഗുജറാത്തിന് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. അതേസമയം യുവതാരമായ റുതുരാജ് ഗെയ്ക്ക്വാദിന്റെ നേതൃത്ത്വത്തിലാണ് ചെന്നൈ ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ മുസ്തഫിസുര്‍ റഹ്മാന്‍ 4 വിക്കറ്റുമായി തിളങ്ങിയെങ്കിലും ബൗളിങ്ങാണ് ചെന്നൈയ്ക്ക് ഇത്തവണ തലവേദനയാകുന്നത്. ബാറ്റിംഗില്‍ റുതുരാജും രചിന്‍ രവീന്ദ്രയും ഡാരില്‍ മിച്ചലുമടങ്ങുന്ന നിര ശരാശരിക്കും മുകളിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sanju Samson: സഞ്ജു വേറെ ലെവലാണ്,ആ ഷോട്ട് കണ്ട് ഞാനും റായിഡുവും ഞെട്ടി: ഇർഫാൻ പത്താൻ