Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎല്ലിൽ ഒരു രാജാവെ ഉള്ളു, അത് കോലിയല്ല: റെക്കോർഡുകൾ തെളിവ്

ഐപിഎല്ലിൽ ഒരു രാജാവെ ഉള്ളു, അത് കോലിയല്ല: റെക്കോർഡുകൾ തെളിവ്
, ഞായര്‍, 21 മെയ് 2023 (14:53 IST)
ഐപിഎല്ലില്‍ ഏഴാമത്തെ സീസണിലും 500ന് മുകളില്‍ റണ്‍സ് സ്വന്തമാക്കി ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ ഡേവിഡ് വാര്‍ണര്‍. ഇന്നലെ ലഖ്‌നൗവിനെതിരെ നടന്ന മത്സരത്തില്‍ 58 പന്തില്‍ നിന്നും 86 റണ്‍സടിച്ചതിന് പിന്നാലെയാണ് വാര്‍ണര്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി. കോലിയുടെ റെക്കോര്‍ഡ് നേട്ടമാണ് താരം തിരുത്തിയത്.
 
2014ലാണ് ആദ്യമായി വാര്‍ണര്‍ സീസണില്‍ 500+ റണ്‍സ് സ്വന്തമാക്കിയത്. തുടര്‍ന്ന് 2015,16,17,19 സീസണുകളിലും 2020ലും വാര്‍ണര്‍ അതേ നേട്ടം ആവര്‍ത്തിച്ചു. 2021ലെ സീസണില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് ഹൈദരാബാദ് താരത്തെ പുറത്താക്കിയപ്പോള്‍ വാര്‍ണര്‍ ഹൈദരാബാദിന്റെ ഏറ്റവും സ്ഥിരതയാര്‍ന്ന താരമായിരുന്നു എന്ന കാര്യം ഫ്രാഞ്ചൈസി വിസ്മരിച്ചു. വാര്‍ണര്‍ മോശം പ്രകടനം നടത്തിയ 2022ലെ ഐപിഎല്ലിലും താരം 432 റണ്‍സ് സീസണില്‍ സ്വന്തമാക്കിയിരുന്നു.
 
2011,13,15,16,18,23 വര്‍ഷങ്ങളിലാണ് വിരാട് കോലി സീസണില്‍ 500 മാര്‍ക്ക് മറികടന്നത്. ശിഖര്‍ ധവാന്‍ 6 സീസണുകളില്‍ ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ കെ എല്‍ രാഹുല്‍ 5 സീസണുകളില്‍ 500+ റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ 176 മത്സരങ്ങളില്‍ നിന്ന് 41.54 ശരാശരിയില്‍ 6,376 റണ്‍സാണ് വാര്‍ണര്‍ക്ക് സ്വന്തമായുള്ളത്. 4 സെഞ്ചുറികളും 61 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 139.9 എന്ന മികച്ച സ്‌െ്രെടക്ക്‌റേറ്റും താരത്തിന് സ്വന്തമായുണ്ട്. വിരാട് കോലിയാകട്ടെ 236 മത്സരങ്ങളില്‍ നിന്ന് 36.7 ശരാശരിയില്‍ 7162 റണ്‍സാണ് ഐപിഎല്ലില്‍ നേടിയിട്ടുള്ളത്. 6 സെഞ്ചുറികളും 50 അര്‍ധസെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യൻ ടീമിൽ കയറുമോ? ഒന്നും സ്വപ്നം കാണുന്നില്ലെന്ന് റിങ്കു സിംഗ്