Select Your Language

Notifications

webdunia
webdunia
webdunia
webdunia

പന്തിന്റെ അഴിഞ്ഞാട്ടത്തില്‍ പണി ഹാര്‍ദ്ദിക്കിനും കിട്ടി, പോയന്റ് പട്ടികയില്‍ ഡല്‍ഹി നേട്ടമുണ്ടാക്കിയപ്പോള്‍ പണി കിട്ടിയത് മുംബൈയ്ക്ക്

Rishab pant,Delhi capitals

അഭിറാം മനോഹർ

, വ്യാഴം, 25 ഏപ്രില്‍ 2024 (15:57 IST)
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നേടിയ ത്രസിപ്പിക്കുന്ന വിജയത്തോടെ പോയന്റ് പട്ടികയില്‍ നേട്ടമുണ്ടാക്കി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. 9 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിജയവും അഞ്ച് തോല്‍വിയുമായി 8 പോയന്റുമായി ആറാം സ്ഥാനത്താണ് ഡല്‍ഹി ഇപ്പോള്‍. ഡല്‍ഹിയോട് തോറ്റ ചെന്നൈയ്ക്കും ഗുജറാത്ത് ടൈറ്റന്‍സിനും 8 പോയന്റുകളാണുള്ളത്. നെറ്റ് റണ്‍റേറ്റ് കണക്കിലെടുക്കുമ്പോള്‍ ഡല്‍ഹിക്കും പിന്നില്‍ ഏഴാം സ്ഥാനത്താണ് ഗുജറാത്ത്.
 
8 മത്സരങ്ങളില്‍ നിന്നും 14 പോയന്റുമായി രാജസ്ഥാന്‍ റോയല്‍സാണ് പട്ടികയില്‍ ഒന്നാമത്. പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഒരു വിജയം മാത്രമാണ് രാജസ്ഥാന് ഇനി ആവശ്യമുള്ളത്. 6 മത്സരങ്ങള്‍ ലീഗില്‍ രാജസ്ഥാന് ബാക്കിയുണ്ട്. കൊല്‍ക്കത്ത,സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ എന്നിവരാണ് 2 മുതല്‍ നാലാം സ്ഥാനത്തുള്ളത്. 8 മത്സരങ്ങളില്‍ 6 പോയന്റുകളുള്ള മുംബൈ ഇന്ത്യന്‍സ് നിലവില്‍ എട്ടാം സ്ഥാനത്താണ്.ഇനി 6 മത്സരങ്ങളാണ് മുംബൈയ്ക്ക് ബാക്കിയുള്ളത്. ഇതില്‍ അഞ്ചെണ്ണത്തിലെങ്കിലും വിജയിച്ചെങ്കില്‍ മാത്രമെ മുംബൈയ്ക്ക് പ്ലേ ഓഫ് സാധ്യതയുള്ളത്. മുംബൈയ്ക്ക് പിന്നിലുള്ള പഞ്ചാബ് കിംഗ്‌സിന് 8 മത്സരങ്ങളില്‍ നിന്നും 4 പോയന്റാണുള്ളത്. 8 മത്സരങ്ങളില്‍ 2 പോയന്റുകള്‍ മാത്രമായി ആര്‍സിബിയാണ് പട്ടികയില്‍ പത്താം സ്ഥാനത്തുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mohit Sharma: മോഹിത്തണ്ണാ... നന്ദി, ഞങ്ങൾ മലയാളികളെ നാണക്കേടിൽ നിന്നും രക്ഷിച്ചല്ലോ