ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിലും ചെന്നൈ തോറ്റതോടെ ടീമിനെതിരെയും ഇതിഹാസ താരമായ മഹേന്ദ്ര സിംഗ് ധോനിക്കെതിരെയും വിമര്‍ശനങ്ങള്‍ ശക്തമാവുകയാണ്. മറ്റ് ടീമുകളെല്ലാം അക്രമണോത്സുകമായി പവര്‍ പ്ലേ മുതലെടുക്കുകയും ബൗളര്‍മാരെ കടന്നാക്രമിക്കുകയും ചെയ്യുമ്പോള്‍ 180ന് മുകളില്‍ ടാര്‍ജെറ്റ് വന്നാല്‍ അത് മറികടക്കാന്‍ കെല്‍പ്പില്ലാത്ത തരത്തിലേക്ക് ചെന്നൈ ബാറ്റര്‍മാര്‍ മാറികഴിഞ്ഞു. മഹേന്ദ്ര സിംഗ് ധോനിക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല.
ഡല്‍ഹിക്കെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ 9.2 ഓവര്‍ ബാറ്റ് ചെയ്ത എം എസ് ധോനി 26 പന്തില്‍ 30 റണ്‍സ് മാത്രമാണ് ആകെ നേടിയത്. 2023ല്‍ ഐപിഎല്‍ കിരീടവും നേടി എല്ലാത്തരത്തിലും കരിയറിന്റെ ഏറ്റവും ഉന്നതിയില്‍ നിന്നിരുന്ന സമയത്ത് ധോനി വിരമിക്കല്‍ പ്രഖ്യാപനം നടത്തണമായിരുന്നുവെന്നാണ് ഒരു കൂട്ടം ആരാധകര്‍ പറയുന്നത്.
ഇതിഹാസതുല്യമായ ഒരു കരിയറിന്റെ അര്‍ഹിച്ച പരിസമാപ്തി ദൈവം ഒരുക്കികൊടുത്തിട്ടും കരിയറിന്റെ അവസാന കാലമായിട്ടും ധോനി വിരമിക്കല്‍ തീരുമാനം അന്ന് നടത്തിയില്ലെന്നും യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനായി കരിയര്‍ അവസാനിപ്പിക്കാന്‍ ലഭിച്ച ഏറ്റവും നല്ല സമയമായിരുന്നു ഇതെന്നുമാണ് ആരാധകരില്‍ ഒരു കൂട്ടം പറയുന്നത്.