പഞ്ചാബ് കിങ്ങ്‌സിനെതിരെ തകര്‍പ്പന്‍ പ്രകടനവുമായി രാജസ്ഥാന്‍ റോയല്‍സ്. മത്സരത്തില്‍ 50 റണ്‍സിന്റെ വിജയം സ്വന്തമാക്കിയ രാജസ്ഥാനായി 3 വിക്കറ്റുകളുമായി തിളങ്ങാന്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് സാധിച്ചിരുന്നു. സീസണിലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെതിരെ 76 റണ്‍സ് വിട്ടുകൊടുത്ത ആര്‍ച്ചര്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ആദ്യ 2 മത്സരങ്ങളില്‍ ഉയര്‍ന്നത്.
എന്നാല്‍ ചെന്നൈക്കെതിരായ മത്സരത്തില്‍ ആര്‍ച്ചര്‍ തന്റെ താളം വീണ്ടെടുക്കുന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. ഇന്നലെ പഞ്ചാബിനെതിരായ മത്സരത്തില്‍ ആദ്യപന്തില്‍ തന്നെ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ മടക്കിയ ആര്‍ച്ചര്‍ 25 റണ്‍സ് വഴങ്ങി 3 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. മത്സരശേഷം ടൂര്‍ണമെന്റിലെ തന്റെ പ്രകടനത്തെ പറ്റി ആര്‍ച്ചര്‍ പറഞ്ഞത് ഇങ്ങനെ.
ഇത് ടൂര്‍ണമെന്റിന്റെ തുടക്കമാണ്. അതുപോലുള്ള മത്സരങ്ങളില്‍(ആദ്യ മത്സരം) എന്തും സംഭവിക്കാം. ടീമിന് സംഭാവന നല്‍കാനായി എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇതുപോലുള്ള ദിവസങ്ങളുണ്ടാകുമ്പോള്‍ അത് നന്നായി ആസ്വദിക്കണം. മോശം കാര്യങ്ങള്‍ അംഗീകരിക്കുക. ആര്‍ച്ചര്‍ പറഞ്ഞു.