ഐപിഎല്‍ താരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സൂപ്പര്‍ താരം ശുഭ്മാന്‍ ഗില്ലിനെ കൈവിട്ടത് ഫ്രാഞ്ചൈസി ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമായി മാറുമെന്ന് മുന്‍ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്‌റ്റെറിസ്. ഐപിഎല്‍ 2023 സീസണിലെ ഫൈനല്‍ മത്സരം ശേഷിക്കെ സീസണില്‍ 851 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. ഈ സാഹചര്യത്തിലാണ് സ്‌റ്റൈറിസിന്റെ പ്രതികരണം.
2018 സീസണ് മുന്‍പ് കൊല്‍ക്കത്തയിലെത്തിയ ഗില്‍ നാല് സീസണുകളില്‍ കൊല്‍ക്കത്ത ടീമിന്റെ ഭാഗമായിരുന്നു. 2022 ഐപിഎല്‍ മെഗാലേലത്തിന് മുന്നോടിയായാണ് കൊല്‍ക്കത്ത താരത്തെ വിട്ടയച്ചത്. പകരം ഓള്‍ റൗണ്ടര്‍ താരം വെങ്കിടേഷ് അയ്യരെയാണ് ടീം നിലനിര്‍ത്തിയത്. തുടര്‍ന്ന് ലേലത്തിന് മുന്‍പായി നടത്തിയ ഡ്രാഫ്റ്റിലൂടെ ഗുജറാത്ത് താരത്തെ സ്വന്തമാക്കുകയായിരുന്നു.
ഗില്ലിനെ വിട്ടയച്ചത് കൊല്‍ക്കത്ത ചെയ്ത ഏറ്റവും വലിയ മണ്ടത്തരമാണ്. പണ്ട് ആര്‍സിബി കെ എല്‍ രാഹുലിന്റെ കാര്യത്തില്‍ ഇതേ മണ്ടത്തരം കാണിച്ചിരുന്നു. എന്നിരുന്നാലും അതിലും വലിയ മണ്ടത്തരമാണ് കൊല്‍ക്കത്ത കാണിച്ചത്. ഗില്‍ ചെറുപ്പവും ഇന്ത്യയുടെ ഭാവി പ്രതീക്ഷയുമാണ്..