ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഷെയ്ന്‍ വോണിന് ശേഷം ആദ്യമായി രാജസ്ഥാന്‍ റോയല്‍സിനെ ഐപിഎല്‍ ഫൈനലിലെത്തിച്ച സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിക്ക് വലിയ പ്രശംസയാണ് ലഭിച്ചിരുന്നത്. ഈ സീസണിലെ തുടക്കത്തിലെ മത്സരങ്ങള്‍ വിജയിച്ചു തുടങ്ങിയ സഞ്ജു ഈ വിശേഷണങ്ങളില്‍ കാര്യമുണ്ടെന്ന് തെളിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ച്ചയായി പല മത്സരങ്ങളും അവസാന നിമിഷം കൈവിട്ട രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെയാണ് ഇക്കുറി മടങ്ങിയത്. ഇതോടെ താരത്തിന്റെ ക്യാപ്റ്റന്‍സിക്കെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ സഞ്ജുവിനെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഹൈദരാബാദ് പരിശീലകനായിരുന്ന ടോം മൂഡി.
കുറച്ച് തോല്‍വികള്‍ നായകനെന്ന നിലയിലുള്ള സഞ്ജുവിന്റെ പ്രശസ്തിക്ക് കളങ്കം വരുത്തുന്നില്ലെന്ന് ടോം മൂഡി പറയുന്നു. സഞ്ജു സാംസണ്‍ ഓരോ ദിവസവും കളിക്കാരന്‍ എന്ന നിലയിലും നായകനെന്ന നിലയിലും മെച്ചപ്പെടുന്ന താരമാണ്. ടീം തുടര്‍ച്ചയായി പരാജയപ്പെടുമ്പോള്‍ അത് മുഴുവന്‍ സഞ്ജുവിന്റെ കുറ്റം കൊണ്ടാണെന്ന് പറഞ്ഞ് അയാളെ കുറ്റം പറയുന്നത് ശരിയല്ല. ക്യാപ്റ്റന്‍സിയില്‍ നിരവധി ഘടകങ്ങളുണ്ട്. അതെല്ലാം യോജ്ജിച്ച് വരുന്നത് ടീമിന്റെ വിജയപരാജയങ്ങളെ ബാധിക്കും. ക്രിക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ മൂഡി പറഞ്ഞു