Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം, സൂര്യ തകർത്തടിക്കുമ്പോൾ തടയാനാകില്ല: തുറന്ന് സമ്മതിച്ച് ഫാഫ്

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം, സൂര്യ തകർത്തടിക്കുമ്പോൾ തടയാനാകില്ല: തുറന്ന് സമ്മതിച്ച് ഫാഫ്
, ബുധന്‍, 10 മെയ് 2023 (14:32 IST)
സൂര്യകുമാർ ടി20 ഫോർമാറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണെന്നും മികച്ച ഫോമിൽ കളിക്കുന്ന സൂര്യയെ തടയുന്നത് എല്ലാവർക്കും വളരെ പ്രയാസമേറിയ കാര്യമാണെന്നും ആർസിബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്. സൂര്യ ഫോമായാൽ അയാൾക്കെതിരെ പന്തെറിയുക എന്നത് ശരിക്കും പാടായ കാര്യമാണ്. മറ്റ് ബാറ്റർമാരെ പോലെയല്ല. അവന് ധാരാളം ഓപ്ഷനുകളുണ്ട്. നിങ്ങൾക്കൊന്നും തന്നെ ചെയ്യാൻ സാധിക്കില്ല. ഫാഫ് പറഞ്ഞു.
 
ഇതെല്ലാം കൊണ്ടാണ് അവനെ ആധുനിക കാലത്തെ ഏറ്റവും മികച്ചവരിൽ ഒരാളായി കാണുന്നത്. ശരിക്കും ഞങ്ങൾ 20 റൺസെങ്കിലും കുറവായിരുന്നു. സീസണിൽ ഇതുവരെയുള്ള മുംബൈയുടെ പ്രകടനം നോക്കിയാൽ 200ന് താഴെയുള്ള എന്തും അവർ ചെയ്സ് ചെയ്യും. ശക്തമായ ടീമാണ് മുംബൈയുടേത്.മത്സരത്തിൽ അവസാന അഞ്ചോവറുകൾ മുതലാക്കാൻ ഞങ്ങൾക്കായില്ല. അത് മത്സരത്തിൽ പ്രതിഫലിച്ചു. ഫാഫ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rohit sharma: വീണ്ടും നാണക്കേടിൻ്റെ റെക്കോർഡ്, മുംബൈയുടെ വിജയത്തിലും തലകുനിച്ച് നോ-ഹിറ്റ് ശർമ