Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rohit sharma: വീണ്ടും നാണക്കേടിൻ്റെ റെക്കോർഡ്, മുംബൈയുടെ വിജയത്തിലും തലകുനിച്ച് നോ-ഹിറ്റ് ശർമ

Rohit sharma: വീണ്ടും നാണക്കേടിൻ്റെ റെക്കോർഡ്, മുംബൈയുടെ വിജയത്തിലും തലകുനിച്ച് നോ-ഹിറ്റ് ശർമ
, ബുധന്‍, 10 മെയ് 2023 (14:20 IST)
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂറിനെ തകർത്തെറിഞ്ഞ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കിയെങ്കിലും മുംബൈ ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ച് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ. തുടർച്ചയായ 2 മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ രോഹിത് ഇന്നലെ രണ്ടക്കം കാണാതെയാണ് പുറത്തായത്. ഐപിഎൽ ചരിത്രത്തിൽ ഇതാദ്യമായാണ് താരം തുടർച്ചയായ അഞ്ച് ഇന്നിങ്ങ്സുകളിൽ രണ്ടക്കം കാണാതെ പുറത്താകുന്നത്.
 
2017ലെ സീസണിൽ തുടർച്ചയായി നാല് ഇന്നിങ്ങ്സുകളിൽ താരം രണ്ടക്കം കാണാതെ പുറത്തായിരുന്നു. മുംബൈ ആയിരുന്നു ആ സീസണിൽ വിജയികളായത്. ഇഷാൻ കിഷൻ, നെഹാൽ വധേര,സൂര്യകുമാർ യാദവെല്ലാം ടീമിന് ആവശ്യമായ സമയത്ത് ഫോം തിരിച്ചുപിടിച്ചപ്പോഴും രോഹിത്തിന് അതിനാകാത്തതിൽ മുംബൈ ആരാധകരും നിരാശരാണ്. ഈ സീസണിൽ 11 കളികളിൽ നിന്ന് 17.36 ശരാശരിയിൽ 191 റൺസ് മാത്രമാണ് രോഹിത് നേടിയിട്ടുള്ളത്. ഡൽഹിക്കെതിരെ നേടിയ 65 റൺസാണ് സീസണിലെ രോഹിത്തിൻ്റെ ഉയർന്ന സ്കോർ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Royal Challengers Bangalore: ഇതുപോലൊരു മധ്യനിരയെ വെച്ച് പ്ലേ ഓഫില്‍ കയറാതിരിക്കുകയാണ് നല്ലത്, എന്തൊരു മോശം കളിയെന്ന് ആരാധകര്‍