Publish Date: Mon, 22 May 2023 (13:21 IST)
Updated Date: Mon, 22 May 2023 (13:16 IST)
ഐപിഎല്‍ പ്ലേ ഓഫില്‍ യോഗ്യത നേടാനാവാതെ പോയതില്‍ ഏറെ നിരാശയുണ്ടെന്ന് ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലെസിസ്. വിരാട് കോലി നേടിയ സെഞ്ചുറിയുടെ ബലത്തില്‍ 197 റണ്‍സായിരുന്നു ആര്‍സിബി മത്സരത്തില്‍ നേടിയത്. വിരാട് കോലിയുടേത് അവിശ്വസനീയമായ ഇന്നിങ്ങ്‌സ് ആയിരുന്നെന്നും എന്നാല്‍ ശുഭ്മാന്‍ ഗില്‍ തന്റെ പ്രകടനത്തോടെ മത്സരം തങ്ങളുടെ കയ്യില്‍ നിന്നും തട്ടിയെടുത്തെന്നും മത്സരശേഷം ഡുപ്ലെസിസ് പറഞ്ഞു.
അതേസമയം തങ്ങളുടെ ബാറ്റിംഗ് യൂണിറ്റിനെ പറ്റിയുള്ള നിരാശയും ഡുപ്ലെസിസ് മറച്ചുവെച്ചില്ല. ടൂര്‍ണ്ണമെന്റിലുടനീളം ടോപ്പ് ഓര്‍ഡര്‍ മികച്ച രീതിയിലാണ് ബാറ്റ് വീശിയതെന്നും മധ്യനിരയില്‍ നിന്നും റണ്‍സ് വരാത്തത് തിരിച്ചടിയായെന്നും കഴിഞ്ഞ സീസണിന്റെ പകുതി പോലും ഫോമിലല്ല ദിനേഷ് കാര്‍ത്തിക് എന്നത് തങ്ങളെ ബാധിച്ചെന്നും ഫാഫ് ഡുപ്ലെസിസ് സൂചിപ്പിച്ചു.