ഈ തോല്‍വിക്ക് കാരണം രാഹുലും, വല്ലാത്തൊരു സെന്‍സിബിള്‍ ഇന്നിങ്‌സ് ആയിപ്പോയി; ലഖ്‌നൗ നായകനെതിരെ ആരാധകര്‍

Webdunia
വ്യാഴം, 26 മെയ് 2022 (15:18 IST)
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെ.എല്‍.രാഹുലിനെതിരെ ആരാധകര്‍. പ്ലേ ഓഫ് എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ലഖ്‌നൗ തോല്‍ക്കാന്‍ കാരണം രാഹുലിന്റെ മെല്ലെപ്പോക്ക് ആണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്ന വിമര്‍ശനം. കണക്കുകള്‍ നിരത്തിയാണ് ആരാധകര്‍ രാഹുലിന്റെ ഇന്നിങ്‌സിനെ ചോദ്യം ചെയ്യുന്നത്. 
 
തുടക്കത്തില്‍ 15 പന്തില്‍ രാഹുല്‍ 25 റണ്‍സ് എടുത്തിരുന്നു. ആ സമയത്ത് ലഖ്‌നൗവിന് ജയിക്കാന്‍ വേണ്ടിയിരുന്ന റിക്വയേഡ് റണ്‍റേറ്റ് 10.5 ആയിരുന്നു. എന്നാല്‍, പിന്നീട് രാഹുല്‍ നേരിട്ട 27 പന്തില്‍ നിന്ന് നേടിയത് വെറും 23 റണ്‍സ് ! 10.5 ആയിരുന്ന റിക്വയേഡ് റണ്‍റേറ്റ് 14.4 ആയി ഉയര്‍ന്നു. ഒരറ്റത്ത് നങ്കൂരമിടാനാണ് രാഹുല്‍ ശ്രമിച്ചതെന്ന് ചിലര്‍ പ്രതിരോധിക്കുന്നുണ്ടെങ്കിലും അവിടേയും രാഹുലിനെതിരെ മറ്റ് ചില ചോദ്യങ്ങള്‍ ഉയരുന്നു. ഇത്ര വലിയ റണ്‍ചേസിന്റെ സമയത്ത് കാണിക്കേണ്ട വിവേകം രാഹുല്‍ കാണിച്ചില്ലെന്നാണ് വിമര്‍ശനം. പിന്നില്‍ ഇര്‍വിന്‍ ലൂയിസ്, മര്‍കസ് സ്റ്റോയ്‌നിസ് തുടങ്ങിയ കൂറ്റനടിക്കാര്‍ നില്‍ക്കുമ്പോള്‍ ഇങ്ങനെയൊരു 'സെന്‍സിബിള്‍ ഇന്നിങ്‌സ്' രാഹുല്‍ കളിക്കണമായിരുന്നോ എന്നാണ് ആരാധകരുടെ ചോദ്യം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Ind vs Aus: സഞ്ജു പുറത്ത്, കീപ്പറായി ജിതേഷ്, ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20യിൽ ടോസ് നേടിയ ഇന്ത്യയ്ക്ക് ബൗളിംഗ്

ടി20 ലോകകപ്പിന് തൊട്ടുമുന്‍പായി അപ്രതീക്ഷിത നീക്കം, വിരമിക്കല്‍ പ്രഖ്യാപനവുമായി കെയ്ന്‍ വില്യംസണ്‍

Women's ODI Worldcup Final : മഴ കളിമുടക്കിയാൽ കിരീടം ആർക്ക്?, ഇന്ത്യ- ദക്ഷിണാഫ്രിക്ക ഫൈനലിൽ വില്ലനായി മഴയെത്താൻ സാധ്യത

Sanju Samson: സഞ്ജു ഡൽഹിയിലേക്ക് തന്നെ, പകരമായി ഇന്ത്യൻ സൂപ്പർ താരത്തെ കൈമാറും, അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ നീക്കങ്ങൾ

Women's ODI Worldcup Final : ഒരു വിജയമകലെ ലോകകിരീടം, പക്ഷേ ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമല്ല

അടുത്ത ലേഖനം
Show comments