Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sunil Narine: കുറുക്കന്റെ ബുദ്ധിയുള്ള ക്യാപ്റ്റന്‍സി, ഫീല്‍ഡ് പ്ലേസ്‌മെന്റും ബൗളിംഗ് ചെയ്ഞ്ചുകളും എല്ലാം ഒന്നിനൊന്ന് മെച്ചം, ക്യാപ്റ്റനായി ഞെട്ടിച്ച് സുനില്‍ നരെയ്ന്‍!

Sunil Narine, KKR

അഭിറാം മനോഹർ

, ബുധന്‍, 30 ഏപ്രില്‍ 2025 (20:46 IST)
Captain Sunil Narine
ഐപിഎല്ലില്‍ നിര്‍ണായകമായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെട്ട് പോയന്റ് പട്ടികയില്‍ താഴേക്കിറങ്ങിയിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് മത്സരത്തിലുടനീളം വിജയസാധ്യതയുണ്ടായിരുന്നു. എന്നാല്‍ മത്സരത്തിന്റെ 12മത്തെ ഓവറില്‍ കെകെആര്‍ നായകന്‍ അജിങ്ക്യ രഹാനയ്ക്ക് ഫാഫ് ഡു പ്ലെസിസിന്റെ ശക്തിയായ ഷോട്ട് തടയാന്‍ ശ്രമിക്കുമ്പോള്‍ കൈയില്‍ പരിക്കേല്‍ക്കുകയും ഫീല്‍ഡില്‍ നിന്ന് പുറത്തുപോകുകയും ചെയ്യേണ്ടി വന്നു. ഇതോടെ സുനില്‍ നരെയ്‌നാണ് ബാക്കിയുള്ള മത്സരത്തില്‍ കൊല്‍ക്കത്തയുടെ നായകനായത്. ഇതോടെ കളി മാറിമറിയുകയും ചെയ്തു.
 
 നായകനായി മികച്ച പ്രകടനമാണ് മത്സരത്തില്‍ നരെയ്ന്‍ നടത്തിയത്. ഡല്‍ഹിയുടെ വിജയസാധ്യത ഇല്ലാതാക്കിയതും നരെയ്ന്‍ വരുത്തിയ ബൗളിംഗ് മാറ്റവും ഫീല്‍ഡിങ് ക്രമീകരണങ്ങളും ആയിരുന്നു. ഡല്‍ഹി ടീം സ്‌കോര്‍ 130ന് 3 എന്ന നിലയില്‍ നില്‍ക്കെ ഫാഫ് ഡു പ്ലെസിസ് (59) ഒപ്പം ആക്‌സാര്‍ പട്ടേല്‍ (37) എന്നിവരാണ് ക്രീസിലുണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ 42 പന്തില്‍ 75 റണ്‍സാണ് ഡല്‍ഹിക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ഈ സാഹചര്യത്തില്‍ നരെയ്ന്‍ വരുത്തിയ ചില മാറ്റങ്ങളാണ് കളി തിരിച്ചത്. മത്സരത്തില്‍ 2 ഓവറില്‍ 22 വഴങ്ങിയ വരുണ്‍ ചക്രവര്‍ത്തിയെ 13മത്തെ ഓവര്‍ ഏല്‍പ്പിച്ചത് ഇതിലൊന്ന്. ഈ ഓവറില്‍ 9 റണ്‍സ് മാത്രമാണ് വരുണ്‍ വഴങ്ങിയത്. 14മത്തെ ഓവറില്‍ നരെയ്ന്‍ തന്നെ ബൗളിങ്ങിനെത്തി. 23 പന്തില്‍ 43 റണ്‍സെടുത്ത് നിന്ന അക്‌സറിനെ മടക്കി കൊല്‍ക്കത്തയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. ട്രിസ്റ്റ്യന്‍ സ്റ്റമ്പ്‌സിനെയും അതേ ഓവറില്‍ പുറത്താക്കി.
 
ഈ ഒരൊറ്റ ഓവറില്‍ 2 വിക്കറ്റുകള്‍ വീണതോടെ കൊല്‍ക്കത്തയുടെ വിജയസാധ്യത 45 ശതമാനത്തില്‍ നിന്നും 72 ശതമാനമായി കുതിച്ചു.പതിനാറാം ഓവറില്‍ ഡുപ്ലെസിയെയും മടക്കിയതോടെ ഡല്‍ഹി സമ്മര്‍ദ്ദത്തിലായി.. പതിനെട്ടാം ഓവറില്‍ വരുണിനെ എത്തിച്ച് 2 വിക്കറ്റുകള്‍ കൂടി വീഴ്ത്തിയതോടെയാണ് മത്സരത്തില്‍ കൊല്‍ക്കത്ത വിജയമുറപ്പിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

M S Dhoni: ഈ സീസണിന് ശേഷം ധോനി കളി നിർത്തണം, ഒടുവിൽ ഗിൽക്രിസ്റ്റും പറയുന്നു