Publish Date: Mon, 01 Apr 2024 (18:48 IST)
Updated Date: Mon, 01 Apr 2024 (18:36 IST)
ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ന് നേരിടുന്ന വെറുപ്പ് മറികടന്നുകൊണ്ട് തിരിച്ചുവരുമെന്ന് മുംബൈ ഇന്ത്യന്‍സിലെ മുന്‍ സഹതാരവും രാജസ്ഥാന്‍ പേസറുമായ ട്രെന്‍ഡ് ബോള്‍ട്ട്. ഇന്ത്യയിലെ തന്റെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് ഹാര്‍ദ്ദിക്കെന്ന് വ്യക്തമാക്കിയ ബോള്‍ട്ട് കാണികളുടെ നിലവിലെ പ്രതികരണങ്ങള്‍ അവഗണിച്ചുകൊണ്ട് ശക്തമായി തിരിച്ചുവരണമെന്ന് ഉപദേശിച്ചു. മുംബൈ ഇന്ത്യന്‍സിന്റെ പുതിയ നായകനായി സ്ഥാനമേറ്റെടുത്ത ശേഷം ഐപിഎല്‍ വേദികളില്‍ കാണികളില്‍ നിന്നും വലിയ പ്രതിഷേധമാണ് ഹാര്‍ദ്ദിക് നേരിടുന്നത്.
ഇന്ന് മുംബൈയിലെ ഹോം ഗ്രൗണ്ടില്‍ ആദ്യമത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഹാര്‍ദ്ദിക്കും സംഘവും. ഈ രാജ്യത്ത് ആരാധകര്‍ വളരെ വികാരങ്ങളോടെയാണ് ക്രിക്കറ്റിനെ കാണുന്നത്. ഹാര്‍ദ്ദിക്കിനെ പറ്റി പറയുമ്പോള്‍ ഇന്ത്യന്‍ ടീമിലെ പ്രധാന കളിക്കാരില്‍ ഒരാളാണ് അയാള്‍. ഈ വെറുപ്പ് അധികകാലം നില്‍ക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഈ വെറുപ്പും കൂവലുമെല്ലാം അവഗണിച്ച് സ്വന്തം ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകുന്ന ഒരാളാണ് ഹാര്‍ദ്ദിക്. ബോള്‍ട്ട് പറഞ്ഞു.