Publish Date: Sat, 09 Apr 2022 (08:33 IST)
Updated Date: Sat, 09 Apr 2022 (08:39 IST)
വെള്ളിയാഴ്ച നടന്ന പഞ്ചാബ് കിങ്‌സ് vs ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തെ 'അത്യന്തം നാടകീയം' എന്നല്ലാതെ വേറൊരു വാക്കുകൊണ്ടും വിശേഷിപ്പിക്കാന്‍ സാധിക്കില്ല. അവസാന രണ്ട് പന്തില്‍ 12 റണ്‍സ് ജയിക്കാന്‍ വേണ്ടപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി രാഹുല്‍ തെവാത്തിയ രണ്ട് സിക്‌സുകളാണ് പായിച്ചത്. പഞ്ചാബ് കിങ്‌സ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ്. ഒടുവില്‍ 20-ാം ഓവറിന്റെ അവസാന പന്തില്‍ തെവാത്തിയ വിജയ റണ്‍ കുറിച്ചു. ഓഡിയന്‍ സ്മിത്താണ് പഞ്ചാബിന് വേണ്ടി അവസാന ഓവര്‍ എറിഞ്ഞത്.