Harshit Rana: കാര്യം കൊൽക്കത്തയുടെ ഹീറോയായി, പക്ഷേ ഓവറായി ഷോ ഇടണ്ട, ഹർഷിത് റാണയ്ക്ക് പിഴ ചുമത്തി ഐപിഎൽ

അഭിറാം മനോഹർ
ഞായര്‍, 24 മാര്‍ച്ച് 2024 (09:53 IST)
Harshit Rana
ഐപിഎല്‍ 2024ലെ ഹൈദരാബാദ് കൊല്‍ക്കത്ത പോരാട്ടത്തില്‍ കൊല്‍ക്കത്തയുടെ ഹീറോയായത് ഹര്‍ഷിത് റാണ എന്ന യുവപേസറായിരുന്നു. മുഴുവന്‍ ഫ്‌ളോയില്‍ തകര്‍ത്താടുന്ന ഹെന്റിച്ച് ക്ലാസന്‍ ഒരറ്റത്തുണ്ടായിട്ടും മറികടക്കാവുന്ന വിജയലക്ഷ്യത്തിലെത്താതെ ഹൈദരാബാദിനെ തടഞ്ഞുനിര്‍ത്തിയത് ഹര്‍ഷിത് റാണയുടെ അവസാന ഓവറായിരുന്നു. ആദ്യ പന്തില്‍ സിക്‌സ് വഴങ്ങിയതിന് ശേഷമായിരുന്നു ഹര്‍ഷിത് റാണ തിരിച്ചുവന്നത്. ഹെന്റിച്ച് ക്ലാസന്‍,ഷഹബാസ് അഹമ്മദ് എന്നിവരുടെ വിക്കറ്റുകളും താരം സ്വന്തമാക്കി.
 
എന്നാല്‍ ഓരോ വിക്കറ്റിലും മതിമറന്നുള്ള ആഘോഷമാണ് ഹര്‍ഷിത് റാണ നടത്തിയത്. ഹൈദരാബാദ് താരം മായങ്ക് അഗര്‍വാളിനെ പുറത്താക്കിയതിന് ശേഷം താരം നടത്തിയ ആഘോഷപ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. നീ ഇത്രയെ ഉള്ളു എന്ന രീതിയില്‍ മായങ്കിനെതിരെ റാണ നടത്തിയ ആഘോഷം വലിയ വിഭാഗം ആരാധകരില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ഐപിഎല്ലിനും റാണയുടെ അതിരുകടന്ന ആഹ്‌ളാദപ്രകടനത്തില്‍ അതൃപ്തിയുണ്ട്. ഇതിനെ തുടര്‍ന്ന് ഐപിഎല്‍ കോഡ് ഓഫ് കണ്ടക്ട് ലംഘിച്ചതായി കാണിച്ച് മാച്ച് ഫീസിന്റെ 60 ശതമാനമാണ് ഹര്‍ഷിത് റാണയ്‌ക്കെതിരെ പിഴ ചുമത്തിയിരിക്കുന്നത്. മത്സരത്തില്‍ 3 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs South Africa, 2nd Test: ഗുവാഹത്തിയില്‍ ഇന്ന് അഗ്നിപരീക്ഷ; അതിജീവിക്കണം 90 ഓവര്‍, അതിഥികള്‍ക്കു അനായാസം

ടെസ്റ്റിൽ കോലി വേണമായിരുന്നു,കോലിയുടെ ടീമായിരുന്നെങ്കിൽ ഏത് സാഹചര്യത്തിലും തിരിച്ചുവരുമെന്ന വിശ്വാസമുണ്ടായിരുന്നു..

Kuldeep Yadav: ഏല്‍പ്പിച്ച പണി വെടിപ്പായി ചെയ്തു; നന്ദി കുല്‍ദീപ്

പിടിച്ചുനിൽക്കുമോ?, ഇന്ത്യയ്ക്ക് ഇനി പ്രതീക്ഷ സമനിലയിൽ മാത്രം, അവസാന ദിനം ജയിക്കാൻ വേണ്ടത് 522 റൺസ്!

സെഞ്ചുറിക്കരികെ സ്റ്റമ്പ്സ് വീണു, ഇന്നിങ്ങ്സ് ഡിക്ലയർ ചെയ്ത് ദക്ഷിണാഫ്രിക്ക, ഇന്ത്യയ്ക്ക് മുന്നിൽ 549 റൺസ് വിജയലക്ഷ്യം

അടുത്ത ലേഖനം
Show comments