Publish Date: Wed, 20 Mar 2024 (20:39 IST)
Updated Date: Wed, 20 Mar 2024 (20:24 IST)
Rinku singh,Mitchell Starc
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാര്‍ച്ച് 22ന് തുടങ്ങാനിരിക്കെ ഐപിഎല്‍ ഒരുക്കങ്ങളുടെ ഭാഗമായി സന്നാഹമത്സരങ്ങള്‍ കളിക്കുന്ന തിരക്കിലാണ് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍. അതില്‍ തന്നെ ആരാധകര്‍ ഏറ്റവും ഉറ്റുനോക്കുന്നത് ഈ ഐപിഎല്ലില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം സ്വന്തമാക്കിയ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പ്രകടനമാണ്. ഐപിഎല്‍ താരലേലത്തില്‍ 24.7 കൊടി രൂപ സ്വന്തമാക്കിയ മിച്ചല്‍ സ്റ്റാര്‍ക്ക് കൊല്‍ക്കത്ത താരങ്ങള്‍ 2 ടീമുകളായി തിരിഞ്ഞ് കളിച്ച സന്നാഹമത്സരത്തില്‍ വിട്ടുകൊടുത്തത് 4 ഓവറില്‍ 40 റണ്‍സാണ്.
മത്സരത്തില്‍ എതിര്‍ ടീമിലായിരുന്ന റിങ്കു സിംഗും മനീഷ് പാണ്ഡെയും ചേര്‍ന്നാണ് ഓസീസ് പേസറെ അടിചൊതുക്കിയത്. മത്സരത്തിന്റെ അവസാന ഓവറില്‍ ഇരുവരും ചേര്‍ന്ന് 20 റണ്‍സാണ് സ്റ്റാര്‍ക്കിനെതിരെ നേടിയത്. മിഡ് വിക്കറ്റിന് മുകളിലൂടെ റിങ്കു സിംഗ് സ്റ്റാര്‍ക്കിനെ പറത്തിയ സിക്‌സറും ശ്രദ്ധ നേടി. ശനിയാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സീസണിലെ ആദ്യ മത്സരം.2014,2015 സീസണുകളില്‍ ആര്‍സിബിയുടെ ഭാഗമായ മിച്ചല്‍ സ്റ്റാര്‍ക്ക് 9 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐപിഎല്ലില്‍ തിരിച്ചെത്തിയിരിക്കുന്നത്.