Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്റ്റാർക്കിനും കമ്മിൻസിനും പൊന്നും വില, അപമാനിതനായി ഹേസൽവുഡ്

സ്റ്റാർക്കിനും കമ്മിൻസിനും പൊന്നും വില, അപമാനിതനായി ഹേസൽവുഡ്
, ചൊവ്വ, 19 ഡിസം‌ബര്‍ 2023 (21:19 IST)
ഐപിഎല്‍ താരലേലത്തില്‍ സഹതാരങ്ങളായ പാറ്റ് കമ്മിന്‍സിനും മിച്ചല്‍ സ്റ്റാര്‍ക്കിനും ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുകകള്‍ ലഭിച്ചപ്പോള്‍ ഹേസല്‍വുഡ് താരലേലത്തില്‍ സോള്‍ഡൗട്ടായി. 2 കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. എന്നാല്‍ ഈ തുകയ്ക്ക് താരത്തെ സ്വന്തമാക്കാന്‍ ആരും തന്നെ മുന്നോട്ട് വന്നില്ല.
 
ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലും മിന്നുന്ന പ്രകടനം നടത്തിയ താരം അണ്‍സോള്‍ഡായത് ആരാധകരില്‍ അമ്പരപ്പാണ് സൃഷ്ടിച്ചിരിക്കുന്നത്. അന്‍സാരി ജോസഫ്,ഹര്‍ഷല്‍ പട്ടേല്‍ തുടങ്ങിയ ബൗളര്‍മാര്‍ക്കെല്ലാം മികച്ച തുക ലഭിച്ചപ്പോഴാണ് ഹേസല്‍വുഡ് താരലേലത്തില്‍ അപമാനിതനായത്. ലേലത്തിന്റെ അവശേഷിക്കുന്ന ഘട്ടത്തില്‍ താരത്തിനായി ടീമുകള്‍ രംഗത്തെത്തുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎല്ലിൽ ബാറ്റർമാർക്ക് തിരിച്ചടി, ഐപിഎൽ ബൗൺസർ നിയമത്തിൽ ചരിത്രമാറ്റം