Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

ഈ പൈസയും വെച്ച് നിങ്ങൾ എന്താണ് ചെയ്യുന്നത്, അൻസാരി ജോസഫിനും യഷ് ദയാലിനുമായി കോടികൾ മുടക്കിയ ആർസിബിക്കെതിരെ ആരാധകർ

RCB
, ചൊവ്വ, 19 ഡിസം‌ബര്‍ 2023 (19:36 IST)
ഐപിഎല്‍ താരലേലം പുരോഗമിക്കവെ വമ്പന്‍ താരങ്ങളെ സ്വന്തമാക്കാനുള്ള തിരക്കിലാണ് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍. കഴിഞ്ഞ സീസണുകളിലേത് പോലെ പല പ്രമുഖ താരങ്ങളുടെയും വില കുതിക്കുന്നതും ഇതുവരെയും ചിത്രത്തിലില്ലായിരുന്ന പല താരങ്ങള്‍ക്കും വമ്പന്‍ വില ലഭിക്കുന്നതും ഈ സീസണിലും തുടരുന്ന കാഴ്ചയാണ് സംഭവിക്കുന്നത്. ഓസീസ് താരങ്ങള്‍ക്ക് പ്രതീക്ഷിച്ച പോലെ വലിയ തുകയാണ് ലേലത്തില്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍ ലേലത്തില്‍ ആര്‍സിബിയുടെ തീരുമാനങ്ങള്‍ വലിയ വിമര്‍ശനമാണ് ഏറ്റുവാങ്ങുന്നത്.
 
ജോഷ് ഹേസല്‍വുഡ്, ലോക്കി ഫെര്‍ഗൂസന്‍ അടക്കമുള്ള വിദേശപേസര്‍മാര്‍ അണ്‍സോള്‍ഡായി മാറിയപ്പോള്‍ വെസ്റ്റിന്‍ഡീസ് പേസറായ അല്‍സാരി ജോസഫിനെ 11.50 കോടി രൂപ മുടക്കിയാണ് ആര്‍സിബി തങ്ങളുടെ പാളയത്തിലെത്തിച്ചത്. ക്രിസ് വോക്‌സ്,ദില്‍ഷന്‍ മധുഷങ്ക തുടങ്ങിയ താരങ്ങളെ 5 കോടിയ്ക്ക് കീഴില്‍ മറ്റ് ടീമുകള്‍ സ്വന്തമാക്കിയപ്പോഴാണ് വിന്‍ഡീസ് താരമായ അന്‍സാരി ജോസഫിനായി ആര്‍സിബി ഇത്രയും തുക മുടക്കിയത്. അതേസമയം കഴിഞ്ഞ ഐപിഎല്ലില്‍ മോശം പ്രകടനം നടത്തിയ പേസര്‍ യാഷ് ദയാലിനായി 5 കോടി രൂപയാണ് ആര്‍സിബി മുടക്കിയത്. ടീമില്‍ ഗ്ലെന്‍ മാക്‌സ്വെല്‍ അല്ലാതെ സ്പിന്നറും നിലവാരമുള്ള പേസര്‍മാരും ഇല്ലാ എന്ന അവസ്ഥയിലാണ് ചുളുവിലയില്‍ ലഭിച്ചിരുന്ന അവസരങ്ങള്‍ ആര്‍സിബി കളഞ്ഞുകുളിച്ച് ഇല്ലാത്ത വിലയ്ക്ക് ചെറിയ താരങ്ങളെ വാങ്ങിയതെന്ന് ആരാധകര്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓനെ കൊണ്ടൊന്നും ആവില്ല സാറെ, വീണ്ടും നിരാശപ്പെടുത്തി സഞ്ജു