Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു ഐപിഎൽ സീസണിൽ 500 റൺസ്, ഇന്ത്യൻ ടീമിലേക്ക് വാതിൽ തുറക്കും, തുറന്ന് പറഞ്ഞ് റെയ്ന

ഒരു ഐപിഎൽ സീസണിൽ 500 റൺസ്, ഇന്ത്യൻ ടീമിലേക്ക് വാതിൽ തുറക്കും, തുറന്ന് പറഞ്ഞ് റെയ്ന

അഭിറാം മനോഹർ

, വെള്ളി, 21 മാര്‍ച്ച് 2025 (17:58 IST)
ഐപിഎല്‍ ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് മുന്നില്‍ വലിയ അവസരമാണ് തുറന്നിടുന്നതെന്ന് മുന്‍ ഇന്ത്യന്‍ താരമായ സുരേഷ് റെയ്‌ന. ഐപിഎല്ലില്‍ തിളങ്ങാനായാല്‍ താരങ്ങള്‍ക്ക് ഇന്ത്യന്‍ ദേശീയ റ്റീമിനായി കളിക്കാനാകുമെന്നും ഐപിഎല്ലില്‍ തിളങ്ങിയ ഒട്ടേറെ താരങ്ങള്‍ ഇന്ത്യയ്ക്കായി കളിക്കുന്നത് നമ്മള്‍ കണ്ടതാണെന്നും റെയ്‌ന പറയുന്നു.
 
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ബുമ്രയടക്കമുള്ള പേസ് ബൗളര്‍മാരും ഐപിഎല്ലിലെ കണ്ടെത്തലാണ്. പ്രതീക്ഷ നല്‍കുന്ന ഒട്ടേറെ യുവതാരങ്ങള്‍ ഇപ്പോഴും ഐപിഎല്ലിലുണ്ട്. ജയ്‌സ്വാള്‍,റിങ്കു സിംഗ്, യശ്വസി ജയ്‌സ്വാള്‍ എന്നിവര്‍ അവരില്‍ ചിലരാണ്. ഒരു സീസണില്‍ 500 റണ്‍സടിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാനാകും. ഓരോ സീസണിലും നിര്‍ഭയമായി കളിക്കാനും കളിയോടുള്ള സമീപനം മെച്ചപ്പെടുത്താനുമുള്ള അവസരമാണ് ഐപിഎല്‍ യുവതാരങ്ങള്‍ക്ക് മുന്നില്‍ തുറന്നിടുന്നതെന്നും റെയ്‌ന പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയ്സ്വാൾ ഉള്ളപ്പോൾ ഒറ്റ സീസൺ മാത്രം തെളിയിച്ച ഇവനോ?, ക്യാപ്റ്റനായി പരാഗിനെ തിരെഞ്ഞെടുത്തതിൽ അതൃപ്തിയുമായി രാജസ്ഥാൻ ആരാധകർ