ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പന്തില്‍ ഉമിനീര്‍ ഉപയോഗിക്കുന്നതിനുള്ള വിലക്ക് എടുത്തുകളഞ്ഞ് ബിസിസിഐ. ഇന്ന് നടന്ന ക്യാപ്റ്റന്മാരുടെ യോഗത്തിന് ശേഷമാണ് തീരുമാനം.യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം നായകന്മാരും ഉമിനീര്‍ ഉപയോഗിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് അറിയിച്ചു. 2020 മുതലായിരുന്നു ഉമിനീര്‍ ഉപയോഗിക്കുന്നത് നിരോധിച്ചത്.
ബൗളര്‍മാര്‍ ഉമിനീര്‍ ഉപയോഗിക്കുന്നതില്‍ ഐസിസിയുടെ വിലക്ക് ഇപ്പോഴും നിലവിലുണ്ട്. ബിസിസിഐ സ്വതന്ത്ര്യമായി നടത്തുന്ന ടൂര്‍ണമെന്റ് എന്ന നിലയിലാണ് ഐപിഎല്‍ നായകന്മാരുടെ സമ്മതപ്രകാരം ഉമിനീര്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയത്. നീക്കം ഐപിഎല്ലില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് മുതല്‍ക്കൂട്ടാകും.