Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് വിക്കറ്റ് കീപ്പറായി വേണ്ടത്, സഞ്ജുവിനെ, പിന്തുണയുമായി മുൻ ഇന്ത്യൻ താരം

Sanju Samson and Riyan Parag

അഭിറാം മനോഹർ

, ഞായര്‍, 21 ഏപ്രില്‍ 2024 (19:39 IST)
ഇത്തവണ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരമായ സഞ്ജു സാംസണ്‍ ഇടം നേടുമോ എന്ന് എല്ലാവരും തന്നെ ഉറ്റുനോക്കുന്ന കാര്യമാണ്. ഐപിഎല്ലിലെ 7 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ വിക്കറ്റ് കീപ്പര്‍ താരങ്ങളില്‍ കൂടുതല്‍ റണ്‍സ് നേടിയ താരങളില്‍ സഞ്ജു മുന്നില്‍ തന്നെയുണ്ട്. രാജസ്ഥാന്‍ നായകനെന്ന നിലയില്‍ മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവെയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.
 
സഞ്ജു പഴയ സഞ്ജുവല്ലെന്നും സമീപകാലത്തായി ബാറ്ററെന്ന നിലയില്‍ സഞ്ജു ഏറെ പക്വത കൈവരിച്ചുവെന്നും മഞ്ജരേക്കര്‍ പറയുന്നു. ഐപിഎല്ലില്‍ ഇപ്പോള്‍ സഞ്ജു നടത്തുന്ന പ്രകടനങ്ങള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ഏറെ കാലമായി ഇന്ത്യന്‍ ടീമിന്റെ അകത്തും പുറത്തുമായി സഞ്ജുവുണ്ട്.നമ്മള്‍ പ്രതീക്ഷിക്കുന്ന പ്രകടനമാണ് സഞ്ജു ഇപ്പോള്‍ നടത്തുന്നത്. ഇത്തവണത്തെ ടി20 ടീമില്‍ സഞ്ജുവിനെ പോലൊരു താരം അത്യാവശ്യമാണ് മഞ്ജരേക്കര്‍ പറഞ്ഞു.
 
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ 7 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 286 റണ്‍സുമായി കെ എല്‍ രാഹുലാണ് മുന്നിലുള്ളത്. 7 മത്സരങ്ങളില്‍ നിന്ന് 276 റണ്‍സാണ് സഞ്ജുവിന്റെ പേരിലുള്ളത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തിനും തയ്യാർ, ലോകകപ്പ് കളിക്കണമെന്ന് ആവശ്യം, എല്ലാം അവരുടെ കയ്യിലെന്ന് ദിനേഷ് കാർത്തിക്