IPL 2026 Mini Auction, Purse Balance: ഓരോ ടീമിന്റെ പേഴ്‌സില്‍ എത്ര കോടി ബാക്കിയുണ്ട്? എത്ര താരങ്ങളെ വിളിച്ചെടുക്കണം?
മാര്‍ച്ച് 26 നു ആരംഭിക്കുന്ന ഐപിഎല്ലിന്റെ ഫൈനല്‍ മേയ് 31 നായിരിക്കും
IPL Mini Auction Live Updates: ഐപിഎല്‍ 2026 മിനി താരലേലം ഇന്ന് അബുദാബിയില്‍. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 2.30 മുതല്‍ ഇത്തിഹാദ് ഏരീനയിലാണ് ലേലം നടക്കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിലും ജിയോ ഹോട്ട്സ്റ്റാറിലും താരലേലം തത്സമയം കാണാം.
ഓരോ ടീമുകള്‍ക്കും ആവശ്യമായ താരങ്ങളുടെ എണ്ണവും പേഴ്‌സ് ബാലന്‍സും (ബ്രാക്കറ്റില്‍ ഓവര്‍സീസ് താരങ്ങളുടെ എണ്ണം)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - പേഴ്‌സ് ബാലന്‍സ് 64.3 കോടി - 13 താരങ്ങളെ വേണം (ഓവര്‍സീസ് 6)
മുംബൈ ഇന്ത്യന്‍സ് - 2.75 കോടി ബാലന്‍സ് - 5 താരങ്ങള്‍ (ഓവര്‍സീസ് 1)
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു - 16.40 കോടി ബാലന്‍സ് - 8 താരങ്ങള്‍ (ഓവര്‍സീസ് 2)
ചെന്നൈ സൂപ്പര്‍ കിങ്‌സ് - 43.40 കോടി - ഒന്‍പത് താരങ്ങള്‍ (ഓവര്‍സീസ് 4)
ഡല്‍ഹി ക്യാപിറ്റല്‍സ് - 21.80 കോടി - 8 താരങ്ങള്‍ (ഓവര്‍സീസ് 5)
ഗുജറാത്ത് ടൈറ്റന്‍സ് - 12.90 കോടി - 5 താരങ്ങള്‍ (ഓവര്‍സീസ് 4)
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് - 22.95 കോടി - 6 താരങ്ങള്‍ (ഓവര്‍സീസ് 4)
രാജസ്ഥാന്‍ റോയല്‍സ് - 16.05 കോടി - 9 താരങ്ങള്‍ (ഓവര്‍സീസ് 1)
സണ്‍റൈസേഴ്‌സ് ഹൈദരബാദ് - 25.50 കോടി - 10 താരങ്ങള്‍ (ഓവര്‍സീസ് 2)
പഞ്ചാബ് കിങ്‌സ് - 11.50 കോടി - 4 താരങ്ങള്‍ (ഓവര്‍സീസ് 2)
മാര്‍ച്ച് 26 നു ആരംഭിക്കുന്ന ഐപിഎല്ലിന്റെ ഫൈനല്‍ മേയ് 31 നായിരിക്കും. ഇക്കാര്യം ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചിട്ടുണ്ട്.