ഐപിഎല്ലില്‍ മലയാളിതാരങ്ങള്‍ക്ക് എന്തുകാര്യമെന്ന് ചോദിക്കരുത്, സഹീറിന്റെ വാക്കില്‍ എല്ലാമുണ്ട്
ഐപിഎൽ: മലയാളിതാരങ്ങളെ പുകഴ്ത്തി സഹീര്‍ ഖാന്‍
ഐപിഎൽ പത്താം സീസണില്‍ യുവനിരയില്‍ കൂടുതല്‍ പ്രതീക്ഷയുണ്ടെന്ന് ഡെൽഹി ഡെയര്‍ ഡെവിൾസ് ക്യാപ്റ്റൻ സഹീര്‍ ഖാൻ.
മലയാളി താരങ്ങളായ സഞ്ജു സാംസണും കരുൺ നായരും ശ്രേയാസ് അയ്യരും അടങ്ങുന്ന ടീമിനെക്കുറിച്ചാണ് സഹീര്‍ ഇങ്ങനെ പറഞ്ഞത്.
ആൽബി മോര്‍ക്കലും, ആഞ്ചലോ മാത്യൂസും, കോറി ആൻഡേഴ്സനുമടങ്ങുന്ന ടീമിന്റെ ബാറ്റിംഗിന്‍റെ ചുമതല യുവ സംഘത്തിനാണെന്നും സഹീര്‍ ഖാൻ പറഞ്ഞു.
ഈ മാസം എട്ടിന് ബംഗലൂരുവിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് ഡൽഹിയുടെ ആദ്യ എതിരാളി.