IPL Point Table: അടിവാരത്തിൽ മുംബൈയെ തനിച്ചാക്കി ആർസിബി, ഗുജറാത്തിനും നഷ്ടക്കണക്ക്

അഭിറാം മനോഹർ
ഞായര്‍, 5 മെയ് 2024 (12:55 IST)
Mumbai Indians,IPL
ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആര്‍സിബി വിജയിച്ചതോടെ പോയന്റ് ടേബിളിന്റെ അടിതട്ടിലെത്തി മുംബൈ ഇന്ത്യന്‍സ്. ആര്‍സിബി- ഗുജറാത്ത് മത്സരത്തിന് മുന്‍പ് 10 കളികളില്‍ നിന്നും 6 പോയന്റുമായി ആര്‍സിബിയായിരുന്നു ടേബിളില്‍ പത്താം സ്ഥാനത്തുണ്ടായിരുന്നത്. എന്നാല്‍ ഗുജറാത്തിനെതിരെ മികച്ച റണ്‍റേറ്റില്‍ വിജയിക്കാനായതോടെ പോയന്റ് ടേബിളില്‍ ഏഴാം സ്ഥാനത്തേക്ക് കുതിക്കാന്‍ ആര്‍സിബിക്ക് സാധിച്ചു.
 
ആര്‍സിബി വിജയിച്ചതോടെ 11 കളികളില്‍ നിന്നും 6 പോയന്റുകളുള്ള മുംബൈ ഇന്ത്യന്‍സ് അവസാന സ്ഥാനത്തെത്തി. ഇത്രയും മത്സരങ്ങളില്‍ നിന്നും 8 പോയന്റുകളുള്ള ഗുജറാത്ത് ടൈറ്റന്‍സാണ് ഒമ്പതാം സ്ഥാനത്ത്. എട്ടാമതുള്ള പഞ്ചാബിനും 8 പോയന്റുകളാണുള്ളത്. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പഞ്ചാബിന് അടുത്ത മത്സരം വിജയിക്കാനായാല്‍ ആര്‍സിബിയെ മറികടക്കാനാകും. 10 കളികളില്‍ നിന്നും 16 പോയന്റുള്ള രാജസ്ഥാന്‍ റോയല്‍സാണ് പട്ടികയില്‍ ഒന്നാമതുള്ളത് 14 പോയന്റുകളോടെ കൊല്‍ക്കത്ത രണ്ടാമതും 12 പോയന്റുള്ള ലഖ്‌നൗ മൂന്നാം സ്ഥാനത്തുമാണ്. 
 
 ലഖ്‌നൗ, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ ടീമുകള്‍ക്കെല്ലാം 12 പോയന്റാണുള്ളത്. നെറ്റ് റണ്‍റേറ്റിന്റെ വ്യറ്റിയാസത്തിലാണ് ലഖ്‌നൗ മൂന്നാം സ്ഥാനത്തുള്ളത്. ഹൈദരാബാദ് നാലാമതും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അഞ്ചാം സ്ഥാനത്തുമാണ്. 11 മത്സരങ്ങളില്‍ 10 പോയന്റുകളുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: ജുറൽ പോര, സ്പിന്നിനെ കളിക്കാൻ സഞ്ജു തന്നെ വേണം, സാമ്പയെ സിക്സുകൾ പറത്തിയേനെ: മുഹമ്മദ് കൈഫ്

താരങ്ങളെ നിലനിർത്താനുള്ള അവസാന തീയതി നവംബർ 15, ഐപിഎൽ താരലേലം ഡിസംബറിൽ

മെസ്സി എത്തും മുൻപെ കലൂർ സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തും, ചെലവ് 70 കോടി

Richa Ghosh: ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയെ നാണക്കേടിൽ നിന്നും രക്ഷിച്ച പ്രകടനം, ആരാണ് റിച്ച ഘോഷ്

Yashasvi Jaiswal: സെഞ്ചുറിയുമായി ജയ്‌സ്വാള്‍, 87 ല്‍ വീണ് സായ് സുദര്‍ശന്‍; ഇന്ത്യ ശക്തമായ നിലയില്‍

അടുത്ത ലേഖനം
Show comments