Webdunia - Bharat's app for daily news and videos

Install App

ഐപിഎല്ലിൽ പ്രതിഫലം കൂടുതൽ രോഹിത്തിനോ കോലിയ്ക്കോ? സഞ്ജു പ്രതിഫലമായി എത്ര നേടി?

അഭിറാം മനോഹർ
ബുധന്‍, 13 മാര്‍ച്ച് 2024 (11:56 IST)
IPL Renumeration
ഓരോ ഐപിഎൽ സീസണിലും ഏറ്റവും കൂടുതൽ പ്രതിഫലം ആരാണ് സ്വന്തമാക്കാറുള്ളതെന്ന് നമ്മള്‍ പലപ്പോഴും ശ്രദ്ധിക്കുന്നതാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളുടെ ബലത്തില്‍ തന്നെയാണ് ഐപിഎല്‍ താരലേലത്തിലും താരങ്ങളുടെ വില ഉയരാള്ളുള്ളത്. ഐപിഎല്ലില്‍ നിന്നും ഇതുവരെയായി ഇന്ത്യന്‍ ക്രിക്കറ്റിലെ വമ്പന്‍ താരങ്ങള്‍ എത്ര പ്രതിഫലമാണ് സ്വന്തമാക്കിയിട്ടുള്ളതെന്ന് നോക്കാം.
 
ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്ററായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആറ് സീസണുകളാണ് ഐപിഎല്ലില്‍ കളിച്ചത്. ആദ്യ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഐക്കള്‍ താരമായിരുന്ന സച്ചിന് ആദ്യ പ്രതിഫലം പ്രതിവര്‍ഷം 4.5 കോടി രൂപയായിരുന്നു. ആദ്യ 3 സീസണുകളിലും ഇതേ പ്രതിഫലത്തില്‍ കളിച്ച സച്ചിന്റെ പ്രതിഫലം 2011 മുതല്‍ 8.2 കോടിയായി ഉയര്‍ന്നു. പിന്നീട് 3 വര്‍ഷം ഇതേ പ്രതിഫലത്തില്‍ കളിച്ച സച്ചിന് ഐപിഎല്ലില്‍ പ്രതിഫലമായി ലഭിച്ചത് 38,29,5000 രൂപയാണ്.
 
സച്ചിന് ശേഷം ഇന്ത്യയുടെ സൂപ്പര്‍ താരമായി വളര്‍ന്ന വിരാട് കോലിയ്ക്ക് 2008ലെ അരങ്ങേറ്റ സീസണില്‍ ലഭിച്ചത് 12 ലക്ഷം രൂപ മാത്രമായിരുന്നു. ആദ്യ 3 സീസണില്‍ ഇത് തന്നെയായിരുന്നു കോലിയുടെ പ്രതിഫലം. എന്നാല്‍ 2011ല്‍ ഇത് ഒറ്റയടിക്ക് 8 കോടി രൂപയായി. 2014ല്‍ 12.5 കോടിയായും 2018 മുതല്‍ 21 വരെ 17 കോടിയായും ഇത് ഉയര്‍ന്നു.അവസാന 2 സീസണുകളില്‍ 15 കോടിയാണ് താരത്തിന്റെ പ്രതിഫലം. ഐപിഎല്ലില്‍ നിന്നും പ്രതിഫലയിനത്തില്‍ മാത്രം 173 കോടി രൂപയാണ് കോലി സ്വന്തമാക്കിയത്.
 
2008ലെ ആദ്യ സീസണില്‍ പക്ഷേ 3 കോടി രൂപയ്ക്കാണ് യുവതാരമായ രോഹിത് ശര്‍മയെ ഡെക്കാന്‍ ചാര്‍ജേഴ്‌സ് അന്ന് സ്വന്തമാക്കിയത്. ആദ്യ 3 സീസണുകളില്‍ ഇത് തന്നെയായിരുന്നു രോഹിത്തിന്റെ പ്രതിഫലം. 2011ല്‍ 9 കോടിയ്ക്ക് രോഹിത്തിനെ മുംബൈ സ്വന്തമാക്കി. 2014ല്‍ 12.5 കോടിയായും 2018ല്‍ 15 കോടിയായും 2022ല്‍ 16 കോടിയായും രോഹിത്തിന്റെ പ്രതിഫലം ഉയര്‍ന്നു. ഇതുവരെ പ്രതിഫലയിനത്തില്‍ രോഹിത് നേടിയത് 178 കോടിയാണ്.
 
2008ല്‍ 6 കോടിയെന്ന വമ്പന്‍ തുകയ്ക്കാണ് അന്നത്തെ ഇന്ത്യന്‍ ടി20 നായകനായ എം എസ് ധോനി ചെന്നൈ ടീമിലെത്തിയത്. 2011ല്‍ ഇത് 8 കോടിയായും 2014ല്‍ 12.5 കോടിയായും 2019ല്‍ 15 കോടിയായും മാറി. 2022ല്‍ ഇത് 12 കോടിയായി കുറഞ്ഞു. ആകെ 176 കോടിയാണ് ധോനി പ്രതിഫല ഇനത്തില്‍ ഐപിഎല്ലില്‍ നിന്നും നേടിയത്.
 
മലയാളി താരമായ സഞ്ജു സാംസന്റെ കാര്യമെടുത്താല്‍ 2012ല്‍ 8 ലക്ഷം രൂപയ്ക്കാണ് താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെത്തുന്നത്. 2013ല്‍ 10 ലക്ഷം രൂപയ്ക്ക് താരത്തെ രാജസ്ഥാന്‍ സ്വന്തമാക്കി. 2014,2015 സീസണുകളില്‍ 4 കോടി മുടക്കി താരത്തെ രാജസ്ഥാന്‍ നിലനിര്‍ത്തി. 2017ലും 2018ലും 4.2 കോടിയ്ക്കാണ് സഞ്ജു ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനായി കളിച്ചത്. എന്നാല്‍ 2018ല്‍ 8 കോടി രൂപയ്ക്ക് സഞ്ജു രാജസ്ഥാനില്‍ തിരിച്ചെത്തി. 2022ല്‍ രാജസ്ഥാന്‍ നായകനായതോടെ പ്രതിഫലം 14 കോടിയായി മാറി. 12 ഐപിഎല്‍ സീസണുകളിലായി പ്രതിഫലയിനത്തില്‍ 76.5 കോടിയാണ് സഞ്ജു ഇതുവരെ നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

RCB: ഓസ്ട്രേലിയൻ രക്തമാണ്, മാക്സ്വെൽ ഓവർ റേറ്റഡാണെന്നും ഗ്രീൻ ഓവർ പ്രൈസ്ഡാണെന്നും പറഞ്ഞവരെവിടെ

Lionel Scaloni : കോപ്പയോടെ സ്‌കലോണി അര്‍ജന്റീന വിട്ടേക്കും, ആശാനെ റാഞ്ചാന്‍ ഇറ്റാലിയന്‍ വമ്പന്മാര്‍ രംഗത്ത്

Impact Player: എന്റര്‍ടൈന്മന്റില്‍ മാത്രം കാര്യമില്ലല്ലോ, രോഹിത്തിനെ പോലെ ഇമ്പാക്ട് പ്ലെയര്‍ വേണ്ടെന്നാണ് എന്റെയും അഭിപ്രായം: കോലി

ഐപിഎല്ലിൽ 700 ഫോർ, ചിന്നസ്വാമിയിൽ മാത്രം 3,000 റൺസ്, അറിയാൻ പറ്റുന്നുണ്ടോ കിംഗ് കോലിയുടെ റേഞ്ച്

Dhoni- Kohli: സന്തോഷം കൊണ്ട് കരച്ചിലടക്കാനാവാതെ കോലി, ഒന്നും മിണ്ടാതെ നിശബ്ദനായി മടങ്ങി ധോനി, ഐപിഎല്ലിൽ സിനിമയെ വെല്ലുന്ന രംഗങ്ങൾ

അടുത്ത ലേഖനം
Show comments