Webdunia - Bharat's app for daily news and videos

Install App

IPL 2025 Resume: അനിശ്ചിതത്വങ്ങള്‍ നീങ്ങി, മേയ് 17 നു ഐപിഎല്‍ പുനരാരംഭിക്കും; കലാശക്കൊട്ട് ജൂണ്‍ മൂന്നിന്

മേയ് 18, 25 ദിവസങ്ങളില്‍ രണ്ട് വീതം കളികള്‍ നടത്തും

രേണുക വേണു
ചൊവ്വ, 13 മെയ് 2025 (06:42 IST)
IPL 2025 Resume: ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച ഐപിഎല്‍ 2025 മേയ് 17 നു പുനരാരംഭിക്കും. ജൂണ്‍ മൂന്നിനു ഫൈനല്‍ നടക്കുന്ന വിധമാണ് പുതുക്കിയ ഷെഡ്യൂള്‍. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരം മേയ് 17 നു ബെംഗളൂരു ചിന്നസ്വാമിയില്‍ നടക്കും. 
 
മേയ് 18, 25 ദിവസങ്ങളില്‍ രണ്ട് വീതം കളികള്‍ നടത്തും. ബെംഗളൂരു, ജയ്പൂര്‍, ഡല്‍ഹി, ലഖ്‌നൗ, മുംബൈ, അഹമ്മദബാദ് എന്നിവിടങ്ങളിലായി ശേഷിക്കുന്ന മത്സരങ്ങള്‍ നടത്താനാണ് തീരുമാനം. മേയ് 29, 30 ദിവസങ്ങളില്‍ ക്വാളിഫയര്‍ 1, എലിമിനേറ്റര്‍ എന്നിവ. ജൂണ്‍ ഒന്നിനു ക്വാളിഫയര്‍ 2 നടക്കും. 
 
മുന്‍നിശ്ചയിച്ച പ്രകാരം മേയ് 25 നാണ് ഐപിഎല്‍ ഫൈനല്‍ നടക്കേണ്ടിയിരുന്നത്. ഒന്‍പത് ദിവസം കൂടി നീട്ടി ജൂണ്‍ മൂന്നിന് ഫൈനല്‍ വരുന്ന രീതിയിലാണ് ഇപ്പോഴത്തെ ക്രമീകരണം. എല്ലാ താരങ്ങളും ഉടന്‍ ടീമിനൊപ്പം ചേരണമെന്ന് ബിസിസിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഐപിഎല്‍ ഒരാഴ്ചത്തേക്ക് നീട്ടിവെച്ച സാഹചര്യത്തില്‍ ചില ഓസ്ട്രേലിയന്‍ താരങ്ങള്‍ നാട്ടിലേക്കു മടങ്ങിയിട്ടുണ്ട്. ഇവരില്‍ മിക്കവരും ഇനി ഇന്ത്യയിലേക്ക് തിരിച്ചെത്തില്ലെന്നാണ് റിപ്പോര്‍ട്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങൾ ഇനിയെത്ര ജീവിതങ്ങൾ നശിപ്പിക്കും, ആർസിബി പേസർക്കെതിരെ മറ്റൊരു യുവതിയും രംഗത്ത്, തെളിവുകൾ പുറത്തുവിട്ടു

India vs England: ആർച്ചറില്ല, ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

India vs England, 2nd Test: സിറാജിനെ ബാറ്റെടുപ്പിച്ചു, അര്‍ഷ്ദീപ് ബുംറയ്ക്കു പകരക്കാരന്‍; ഇന്ത്യ രണ്ടാം ടെസ്റ്റിനു ഇറങ്ങുമ്പോള്‍

സഞ്ജുവിനെ തരാം, അശ്വിനെയും ദുബെയേയും വേണമെന്ന് രാജസ്ഥാൻ, ട്രാൻസഫർ വിൻഡോ ചർച്ചകൾ സജീവം

ഇന്ത്യയ്ക്ക് തിരിച്ചുവരണമെങ്കില്‍ രാഹുലിന്റെ ഫോം നിര്‍ണായകം, ബെര്‍മിങ്ഹാമിലും പന്ത് തിളങ്ങും: സഞ്ജയ് മഞ്ജരേക്കര്‍

അടുത്ത ലേഖനം
Show comments