Select Your Language

Notifications

webdunia
webdunia
webdunia
webdunia

IPL 2025 Suspended: ഐപിഎല്‍ 2025 താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

ഐപിഎല്ലിനായി ഇന്ത്യയിലെത്തിയ എല്ലാ വിദേശ താരങ്ങളെയും നാട്ടിലേക്ക് മടക്കി അയക്കും

IPL 2025 Suspended, IPL 2025, India vs Pakistan, IPL to halt, IPL Future, IPL Tension
IPL 2025

IPL 2025 Suspended: ഐപിഎല്‍ 2025 സീസണ്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിലവിലെ സാഹചര്യം ശാന്തമായ ശേഷം മത്സരങ്ങള്‍ പുനഃരാരംഭിക്കുന്ന കാര്യം ബിസിസിഐ ആലോചിക്കും. 
 
ഐപിഎല്ലിനായി ഇന്ത്യയിലെത്തിയ എല്ലാ വിദേശ താരങ്ങളെയും നാട്ടിലേക്ക് മടക്കി അയക്കും. എല്ലാ താരങ്ങളുടെയും സുരക്ഷ ബിസിസിഐ ഉറപ്പാക്കുമെന്നും അറിയിച്ചു. 
 
' യുദ്ധസമാനമായ സാഹചര്യത്തില്‍ രാജ്യം നില്‍ക്കുമ്പോള്‍ ക്രിക്കറ്റ് തുടരുന്നത് നല്ലൊരു കാര്യമായി തോന്നുന്നില്ല,' ബിസിസിഐ നേതൃത്വത്തിലെ ഒരു അംഗം പ്രതികരിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ ധരംശാലയില്‍ വെച്ച് നടക്കുകയായിരുന്ന പഞ്ചാബ് കിങ്‌സ് - ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം ഉപേക്ഷിച്ചിരുന്നു. മേയ് 25 നു ഐപിഎല്‍ അവസാനിക്കാനിരിക്കെയാണ് സീസണ്‍ പിന്‍വലിച്ചതായി ബിസിസിഐ അറിയിച്ചിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IPL 2025: ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം: ഐപിഎല്‍ റദ്ദാക്കില്ല