Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോനിയും പാണ്ഡ്യയും ഇല്ലാതെ ഐപിഎല്ലിലെ ബെസ്റ്റ് ഇലവനെ തിരെഞ്ഞെടുത്ത് ഇർഫാൻ പത്താൻ

Irfan pathan
, ബുധന്‍, 31 മെയ് 2023 (19:27 IST)
ഐപിഎല്ലിലെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി 2023 ഐപിഎല്‍ സീസണിലെ മികച്ച ഇലവനെ തിരെഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനം നടത്തിയ യശ്വസി ജയ്‌സ്വാളിനും ചെന്നൈ, ഗുജറാത്ത് ടീമുകളെ ഫൈനലിലെത്തിച്ച നായകന്മാരായ ഹാര്‍ദ്ദിക് പാണ്ഡ്യയും മഹേന്ദ്രസിംഗ് ധോനിയും ഇര്‍ഫാന്റെ ടീമില്‍ ഇട്ടം നേടിയില്ല.
 
ഐപിഎല്‍ റണ്‍വേട്ടയില്‍ ഒന്നാമതെത്തിയ ശുഭ്മാന്‍ ഗില്ലിനൊപ്പം ഫാഫ് ഡുപ്ലെസിയെയാണ് ഇര്‍ഫാന്‍ തന്റെ ടീമിന്റെ ഓപ്പണര്‍മാരാക്കിയത്. വിരാട് കോലി മൂന്നാം നമ്പറിലും സൂര്യകുമാര്‍ യാദവ് നാലാം സ്ഥാനത്തുമാണ്. വിക്കറ്റ് കീപ്പറായി ഹെന്റിച്ച് ക്ലാസനും ടീമില്‍ ഇടം നേടി. കൊല്‍ക്കത്തയുടെ സൂപ്പര്‍ ഫിനിഷര്‍ റിങ്കുസിംഗാണ് ആറാം സ്ഥാനത്ത്. ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്രജഡേജയും ഇടം നേടി. ജഡേജയ്‌ക്കൊപ്പം റാഷിദ് ഖാനും സ്പിന്നറായി ഇര്‍ഫാന്റെ ടീമിലുണ്ട്. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും മോഹിത് ശര്‍മയുമാണ് ഇര്‍ഫാന്റെ ടീമിലെ പേസര്‍മാര്‍. ഇമ്പാക്ട് സബായി ചെന്നൈയുടെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് മതീഷ പതിരാനയും ഇര്‍ഫാന്റെ ടീമില്‍ ഇടം നേടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ കോലി നേടിയ സിക്‌സ് പോലെ മഹത്തരം, റായുഡുവിന്റെ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഷോട്ടെന്ന് മുഹമ്മദ് കൈഫ്