Ishan Kishan: എല്ലാ ബോളും അടിച്ചു പറപ്പിക്കാന്‍ വേണ്ടി വിളിച്ചെടുത്തു, ഇപ്പോള്‍ ബെഞ്ചില്‍ ഇരുത്തേണ്ട അവസ്ഥ; പരാജയമായി ഇഷാന്‍
ഈ സീസണിലെ എട്ട് മത്സരങ്ങളില്‍ നിന്ന് വെറും 139 റണ്‍സ് മാത്രമാണ് ഇഷാന്‍ കിഷന്റെ സമ്പാദ്യം
Ishan Kishan: സണ്‍റൈസേഴ്‌സ് ഹൈദരബാദിനു തലവേദനയായി ഇഷാന്‍ കിഷന്റെ ഫോംഔട്ട്. മെഗാ താരലേലത്തില്‍ 11.25 കോടിക്ക് ഹൈദരബാദ് വിളിച്ചെടുത്ത ഇഷാന്‍ കിഷനു ഈ സീസണില്‍ ടീമിനു വേണ്ടി കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല.
ഈ സീസണിലെ എട്ട് മത്സരങ്ങളില്‍ നിന്ന് വെറും 139 റണ്‍സ് മാത്രമാണ് ഇഷാന്‍ കിഷന്റെ സമ്പാദ്യം. 23.17 ആണ് ശരാശരി. സീസണിലെ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സെഞ്ചുറി നേടിയത് ഒഴിച്ചാല്‍ മറ്റു കളികളിലെല്ലാം താരം അമ്പേ പരാജയമാണ്. ഹൈദരബാദിലെ ബാറ്റിങ് പിച്ചില്‍ രാജസ്ഥാനെതിരെ 47 പന്തില്‍ പുറത്താകാതെ 106 റണ്‍സ് നേടാന്‍ ഇഷാന്‍ കിഷനു സാധിച്ചിരുന്നു. ഈ മത്സരം ഒഴിച്ച് ഇഷാന്‍ കളിച്ച ഏഴ് മത്സരങ്ങളില്‍ താരം നേടിയത് വെറും 33 റണ്‍സ് മാത്രമാണ്.
മുംബൈ ഇന്ത്യന്‍സ് റിലീസ് ചെയ്ത താരത്തെ വലിയ ആവേശത്തോടെയാണ് ഹൈദരബാദ് ലേലത്തില്‍ വിളിച്ചെടുത്തത്. ഇടംകൈയന്‍ ബാറ്റര്‍ കൂടിയായതിനാല്‍ ഇഷാന്റെ വരവ് ടീമിന്റെ ബാറ്റിങ് കരുത്ത് കൂട്ടുമെന്ന് മാനേജ്‌മെന്റ് പ്രതീക്ഷിച്ചു. നേരിടുന്ന ആദ്യ ബോള്‍ മുതല്‍ ബൗണ്ടറിക്കായി കളിക്കുകയെന്ന നിര്‍ദേശമാണ് ഇഷാന്‍ കിഷനു ടീം മാനേജ്‌മെന്റ് നല്‍കിയത്. എന്നാല്‍ അവര്‍ ആഗ്രഹിക്കുന്ന പോലെ ഒരു എക്‌സ് ഫാക്ടര്‍ ആകാന്‍ ഈ സീസണില്‍ ഇതുവരെ ഇഷാന്‍ കിഷനു സാധിച്ചിട്ടില്ല.