Select Your Language

Notifications

webdunia
webdunia
webdunia
webdunia

Shubman Gill : ഇത് വളരെ നേരത്തെയാണ്, ഇതിഹാസങ്ങളുമായി ശുഭ്മാനെ താരതമ്യം ചെയ്യാനായിട്ടില്ല: കപിൽ ദേവ്

Shubman Gill : ഇത് വളരെ നേരത്തെയാണ്, ഇതിഹാസങ്ങളുമായി ശുഭ്മാനെ താരതമ്യം ചെയ്യാനായിട്ടില്ല: കപിൽ ദേവ്
, ഞായര്‍, 28 മെയ് 2023 (16:29 IST)
ഇന്ത്യയുടെ ഇതിഹാസ താരങ്ങളുമായി യുവതാരം ശുഭ്മാന്‍ ഗില്ലിനെ താരതമ്യം ചെയ്യാനുള്ള സമയം ആയിട്ടില്ലെന്ന് ഇന്ത്യന്‍ ഇതിഹാസതാരം കപില്‍ദേവ്. ഇതിഹാസങ്ങളുമായി താരതമ്യം ചെയ്യാനായി 23 ഐപിഎല്‍ സീസണുകളില്‍ ശുഭ്മാന്‍ മികച്ച രീതിയില്‍ സ്ഥിരതയോടെ കളിക്കേണ്ടതുണ്ടെന്നും കപില്‍ദേവ് അഭിപ്രായപ്പെട്ടു. ഈ ഐപിഎല്‍ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നും 851 റണ്‍സ് ഗില്‍ നേടി കഴിഞ്ഞു. വിരാട് കോലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നീ താരങ്ങളുമായാണ് ഗില്ലിനെ ആരാധകര്‍ താരതമ്യം ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് കപില്‍ദേവ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
 
ഗവാസ്‌കര്‍ വന്നു, സച്ചിന്‍ വന്നു, സച്ചിന് പിന്നാലെ രാഹുല്‍ ദ്രാവിഡ്,ലക്ഷ്മണ്‍,സെവാഗ്,വിരാട് കോലി എന്നിവരെല്ലാം വന്നു. നിലവിലെ ബാറ്റിംഗ് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഈ ഇതിഹാസങ്ങളുടെ കാലടികളെയാണ് ഗില്‍ പിന്തുടരുന്നതെന്ന് പറയാം. എന്നാല്‍ ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ അവന് ഒരു സീസണ്‍ കൂടി നല്‍കണമെന്നാണ് എനിക്ക് പറയാനുള്ളത്. തീര്‍ച്ചയായും ഒരു വലിയ താരമാകാനുള്ള പ്രതിഭയും കഴിവും പാകതയും ശുഭ്മാനുണ്ട്. കപില്‍ദേവ് പറയുന്നു.
 
ഇനിയും ഒരു സീസണ്‍ കൂടി ഇതുപോലെ കളിക്കാനായാല്‍ സംശയം ഒന്നും തന്നെയില്ലാതെ അവനെ ഏറ്റവും മികച്ച താരങ്ങളുടെ ലിസ്റ്റില്‍ ചേര്‍ക്കാം. പക്ഷേ ആ ലീഗിലേക്ക് ഇപ്പോഴെ അവനെ ചേര്‍ക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല. അതിത്തിരി നേരത്തെ തന്നെയാണ്. നിങ്ങള്‍ 3 സീസണുകളില്‍ ഇത് പോലെ കളിക്കുകയാണെങ്കില്‍ നിങ്ങളുടെ ശക്തിയും ദൗര്‍ബല്യവും ബൗളര്‍മാര്‍ക്ക് മനസിലാകും. ആ വെല്ലുവിളിയെ കൂടി ഗില്‍ മറിക്കടക്കേണ്ടതുണ്ട്. കപില്‍ദേവ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2022-23 സീസണിലെ മികച്ച താരമായി എർലിങ് ഹാലൻഡ്