Jasprit Bumrah: ബുംറയുടെ മടങ്ങിവരവ് ആര്‍സിബിക്കെതിരായ പോരാട്ടത്തില്‍

ഏപ്രില്‍ ഏഴിനു മുംബൈയിലെ വാങ്കെഡെ സ്റ്റേഡിയത്തില്‍ വെച്ചാണ് മുംബൈ - ബെംഗളൂരു പോരാട്ടം

രേണുക വേണു
ചൊവ്വ, 1 ഏപ്രില്‍ 2025 (12:30 IST)
Jasprit Bumrah: പരുക്കിനെ തുടര്‍ന്നുള്ള വിശ്രമത്തിനു ശേഷം ജസ്പ്രിത് ബുംറ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ബുംറ മുംബൈ ഇന്ത്യന്‍സിനായി ഇറങ്ങും. ഐപിഎല്‍ കളിക്കാന്‍ താരം പൂര്‍ണ കായികക്ഷമത വീണ്ടെടുത്തെന്നാണ് വിവരം. 
 
ഏപ്രില്‍ ഏഴിനു മുംബൈയിലെ വാങ്കെഡെ സ്റ്റേഡിയത്തില്‍ വെച്ചാണ് മുംബൈ - ബെംഗളൂരു പോരാട്ടം. ഈ മത്സരത്തില്‍ ബുംറ കളിക്കും. അതേസമയം ഏപ്രില്‍ നാലിനു നടക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് - മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ ബുംറ ഉണ്ടാകില്ല. സീസണിലെ മുംബൈയുടെ അഞ്ചാമത്തെ മത്സരത്തിലാണ് ബുംറ കളത്തിലിറങ്ങുക. 
 
ബുംറയുടെ അസാന്നിധ്യത്തില്‍ ട്രെന്റ് ബോള്‍ട്ടും ദീപക് ചഹറുമാണ് മുംബൈയുടെ പേസ് ആക്രമണത്തിനു നേതൃത്വം നല്‍കുന്നത്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിനിടെയാണ് താരത്തിനു പരുക്ക് പറ്റിയത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20, ഏകദിന പരമ്പരകള്‍ക്കുള്ള ടീമിലും ബുംറ ഉണ്ടായിരുന്നില്ല. ചാംപ്യന്‍സ് ട്രോഫിയും താരത്തിനു നഷ്ടമായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു നീ വിഷമിക്കണ്ട, വലിയ ടൂര്‍ണമെന്റാണ് അവസരം ലഭിക്കും, രോഹിത്തിന്റെ വാക്കുകള്‍ പൊന്നായി

T20 worldcup 2026 : ഇന്ത്യ- ഇംഗ്ലണ്ട് മത്സരം തീപ്പാറും, എളുപ്പമാകില്ലെന്ന് ഗവാസ്കർ

'ഇംഗ്ലണ്ടിനെ വീഴ്ത്താൻ എളുപ്പമല്ല, സ്പെഷ്യൽ എഫർട്ട് വേണം :തന്ത്രങ്ങൾ മെനഞ്ഞ് ഗൗതം ഗംഭീർ

‘സഞ്ജു സാംസൺ... ക്യാ ബാത് ഹേ!’, ഇതാണ് മക്കളെ കളി,ഇന്ത്യയുടെ ഓപ്പണറെ പ്രശംസിച്ച് അഹമ്മദ് ഷെഹ്‌സാദ്

രാജ്യത്തെ നാണംകെടുത്തി, പാക് താരങ്ങൾ ഇങ്ങോട്ട് കാശ് തരണമെന്ന് പിസിബി

അടുത്ത ലേഖനം
Show comments