Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rohit Sharma: മുംബൈയ്ക്കു ബാധ്യതയാകുന്ന ഹിറ്റ്മാന്‍; നോ 'ഇംപാക്ട്'

ഈ സീസണില്‍ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് 0, 8, 13 എന്നിങ്ങനെയാണ് രോഹിത് ശര്‍മയുടെ സ്‌കോറുകള്‍

Rohit Sharma

രേണുക വേണു

, ചൊവ്വ, 1 ഏപ്രില്‍ 2025 (11:14 IST)
Rohit Sharma

Rohit Sharma: തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും നിറം മങ്ങിയതോടെ മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളും പരിഹാസങ്ങളും. ഇന്നലെ കൊല്‍ക്കത്തയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ 12 പന്തില്‍ 13 റണ്‍സ് മാത്രമാണ് രോഹിത്തിന്റെ സമ്പാദ്യം. ഈ സീസണില്‍ ആദ്യമായാണ് രോഹിത് രണ്ടക്കം കാണുന്നതെന്ന പ്രത്യേകതയും ഉണ്ട്. 
 
ഈ സീസണില്‍ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് 0, 8, 13 എന്നിങ്ങനെയാണ് രോഹിത് ശര്‍മയുടെ സ്‌കോറുകള്‍. മൂന്ന് കളികളില്‍ നിന്ന് ഏഴ് ശരാശരിയില്‍ 21 റണ്‍സ് മാത്രം. രോഹിത്തിന്റെ വിക്കറ്റ് പവര്‍പ്ലേയില്‍ തന്നെ നഷ്ടപ്പെടുന്നത് മുംബൈയുടെ മറ്റു ബാറ്റര്‍മാര്‍ക്കുമേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു. 
 
കഴിഞ്ഞ മൂന്ന് സീസണുകള്‍ നോക്കിയാല്‍ രോഹിത് ഒരു സീസണില്‍ മാത്രമാണ് 400 റണ്‍സില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. 2022 ല്‍ 14 കളികളില്‍ നിന്ന് 268 റണ്‍സും 2023 ല്‍ 16 കളികളില്‍ നിന്ന് 332 റണ്‍സുമാണ് രോഹിത്തിന്റെ സമ്പാദ്യം. 2024 ല്‍ 14 കളികളില്‍ നിന്ന് 417 റണ്‍സെടുത്ത് നില മെച്ചപ്പെടുത്തി. കഴിഞ്ഞ സീസണുകള്‍ പരിശോധിച്ചാല്‍ പോലും ടീമിനായി അത്ര വലിയ 'ഇംപാക്ട്' ഉണ്ടാക്കാന്‍ രോഹിത്തിനു സാധിച്ചിട്ടില്ല. നിലവിലെ ഫോം ഔട്ട് തുടര്‍ന്നാല്‍ ഒരുപക്ഷേ രോഹിത്തിന്റെ അവസാന ഐപിഎല്‍ സീസണ്‍ ആയിരിക്കും ഇത്. 
 


2011 ലാണ് രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായത്. 2025 ലെ മെഗാ താരലേലത്തിനു മുന്‍പ് 16.30 കോടിക്ക് രോഹിത്തിനെ നിലനിര്‍ത്താന്‍ മുംബൈ തീരുമാനിക്കുകയും ചെയ്തു. രോഹിത്തിന്റെ നിലവിലെ ബാറ്റിങ് പ്രകടനം കാണുമ്പോള്‍ 16 കോടിക്ക് നിലനിര്‍ത്തേണ്ടിയിരുന്ന താരമായിരുന്നോ എന്നതാണ് മുംബൈ ആരാധകര്‍ അടക്കം ചോദിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഹിത് എന്ന ബ്രാൻഡ് നെയിം ഒന്ന് മാത്രം, അല്ലെങ്കിൽ എന്നെ മുംബൈ ടീമിൽ നിന്നും പുറത്തായേനെ: തുറന്നടിച്ച് മൈക്കൽ വോൺ